പാലക്കാട് ജില്ലയില്‍ രോഗവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കുന്നു ; ഇന്നുമുതല്‍ ആന്‍റിജന്‍ ടെസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജില്ലയില്‍ രോഗവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാന്‍ ഇന്ന്‍ മുതല്‍  മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉള്‍പ്പെടെയുള്ള ചന്തകളിലും നഗരസഭകളിലും വ്യാപകമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തുമെന്ന് ഡിഎംഒ ഡോ. കെ പി റീത്ത അറിയിച്ചു. മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടത്തുക. ലോറി ഡ്രൈവേഴ്സ്, ട്രക്ക് ഡ്രൈവേഴ്സ്, സെക്യൂരിറ്റി ജീവനക്കാര്‍, കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ റാന്‍ഡം പരിശോധന നടത്തും. മേലാമുറിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക.

നഗരസഭകളിലെ തിരക്കുള്ള പ്രദേശങ്ങളിലും വാണിയംകുളം, കുഴല്‍മന്ദം തുടങ്ങിയ പ്രദേശങ്ങളിലെ ചന്തകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് തലത്തിലും താലൂക്ക് തലത്തിലുമുള്ള മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിന്റെ  അടിസ്ഥാനത്തിലാണ് പരിശോധന നടത്താനുളള തീരുമാനം. പാലക്കാട് മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിങ്ങുമായി ഡിഎംഒ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം നടത്തുകയും ആന്‍റിജന്‍ പരിശോധന നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

ആന്‍റിജന്‍ ടെസ്റ്റിനുള്ള കിറ്റുകള്‍ പാലക്കാട് ജില്ലയ്ക്ക് ലഭ്യമായി തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള തീരുമാനം. കഴിഞ്ഞ ദിവസം പെരുമാട്ടി, എലപ്പുളളി കേന്ദ്രീകരിച്ചും ലേബര്‍ ക്യാംപുകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ ചെയ്തിരുന്നു. 50 -തോളം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...