സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടി അടൂർ പോലീസ് സ്റ്റേഷൻ

For full experience, Download our mobile application:
Get it on Google Play

അടൂർ : അപകടത്തിൽപ്പെട്ടതും കേസിൽ കുടുങ്ങിയതുമായ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞ്  അടൂർ പോലീസ് സ്റ്റേഷൻ. ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ വളപ്പിലാണ് ഇവ ഇടുന്നത്. ഇടയ്ക്കിടെ വാഹനങ്ങൾ ആക്രിയായി നീക്കംചെയ്യാറുണ്ട്. ഇപ്പോൾ കിടക്കുന്ന പഴയ വാഹനങ്ങൾ കൂടി മാറ്റിയാലേ സ്റ്റേഷൻ വളപ്പിൽ സ്ഥലസൗകര്യം ലഭിക്കൂ. ഇതുൾപ്പടെ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതുണ്ട്. ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥയാണ് മറ്റൊരു പ്രധാനപ്രശ്നം. പഴയ ക്വാർട്ടേഴ്സുകൾ പലതും ഉപയോഗശൂന്യമായി കാടുപിടിച്ചുകിടക്കുകയാണ്. 1984ൽ സ്റ്റേഷൻ നിലവിൽ വന്നപ്പോൾ നിർമ്മിച്ചതാണ് ഇവ. 23 ക്വാർട്ടേർസുകളാണുള്ളത്. വെട്ടുകല്ലും, ചുണ്ണാമ്പും കുമ്മായവും കൊണ്ട് നിർമ്മിച്ച പഴയ കെട്ടിടങ്ങളാണിവ. മിക്കവയും ഏത് സമയവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.

മിക്ക ദിവസങ്ങളിലും സർക്കാർ, ഇതര പരിപാടികൾ നടക്കുന്ന സ്ഥലമാണ് അടൂർ. എം സി റോഡ് നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും പൈലറ്റ് ഡ്യൂട്ടി ഉണ്ടാകാറുണ്ട്. പൈലറ്റ് ഡ്യൂട്ടിക്ക് ആവശ്യമായ നല്ല വാഹനങ്ങൾ സ്റ്റേഷനിൽ കുറവാണ്. ആകെയുള്ള വാഹനങ്ങളിൽ മിക്കവയും പഴയതാണ്. കൂടുതൽ വാഹനങ്ങൾ അനുവദിക്കേണ്ടത് പ്രവർത്തനങ്ങൾ സുഗമമാക്കാൻ ആവശ്യമാണ്. അടൂർ മുനിസിപ്പാലിറ്റി പരിധിയിൽ ടൗണിനുള്ളിൽ റവന്യൂ ടവറിന് തൊട്ടുപിന്നിലായാണ് പോലീസ് സ്റ്റേഷൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...