കോന്നി : അധികാരത്തിൽ വീണ്ടും എത്തുന്നതിനായി വ്യാപകമായി കള്ള വോട്ടുകൾ ചേർത്തു കൊണ്ട് സി പി എം നടത്തുന്ന കള്ളത്തരം ആറ്റിങ്ങൽ മോഡൽ ഓപ്പറേഷനിലൂടെയാണ് പുറത്തു കൊണ്ടുവന്നതെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊക്കാത്തോട് കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 54000 ഇരട്ട വോട്ടുകളാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് കണ്ടുപിടിച്ച് പരാതി നൽകിയത്. ഇതിന്റെ ഫലമായിട്ട് കള്ള വോട്ടുകൾ തടയപ്പെട്ടു. അത് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു. കൊക്കാത്തോട്ടിൽ വികസനം എത്തിക്കുന്നതിന് താന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് നിർണ്ണായകമായ പങ്ക് വഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കൊക്കാത്തോട് പാലം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യം ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് എത്തിച്ചത്. ഇത് കൊക്കാത്തോട് നിവാസികളുടെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെന്നും കോന്നിയുടെ മുന്‍ എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശ് പറഞ്ഞു.
കൊക്കാത്തോട് 210 നമ്പർ ബൂത്ത് കുടുംബയോഗത്തിൽ യു.ഡി.എഫ് ചെയർമാൻ ഇബ്രാഹിം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ, സുബാഷ്, എസ്.ഹരിദാസ്, റ്റി.ഡി നിഥിൻ, ജയപ്രകാശ് കോന്നി, മിനിമോൾ എം.എച്ച് എന്നിവർ പ്രസംഗിച്ചു.
നെല്ലിക്കപ്പാറ 211 നമ്പർ ബൂത്ത് കുടുംബയോഗത്തിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജി.ശ്രീകുമാർ, വി.ജെ ജോസഫ്, പ്രവീൺ പ്ലാവിളയിൽ, സജി മേലൂട്ട്, നിഥിൻ കൊക്കാത്തോട്, ജോർജ്ജ് കുട്ടി, സൂസൻ തോമസ്, ജയപ്രകാശ് കോന്നി, ബിൻസു തോമസ്സ്, ശ്രീകുമാരിയമ്മ എന്നിവർ പ്രസംഗിച്ചു.