മോദി കരവിൽക്കുമ്പോൾ പിണറായി കടൽ വിൽക്കുന്നു : ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദി കരയിലുള്ള സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കടൽ വിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവമ്പാടിയിൽ യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിൽ നിന്നും ജനശ്രദ്ധ മാറ്റാൻ വർഗീയത ഇളക്കി വിടുന്ന മോദിയുടെ ശൈലിയാണ് പിണറായിക്കും. മോദി കോട്ട് ഇടുമ്പോൾ പിണറായി മുണ്ട് ഉടുക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഉമ്മൻ‌ചാണ്ടി സർക്കാർ അഞ്ചുവർഷത്തിനുള്ളിൽ കൊച്ചി മെട്രോ യാഥാർഥ്യമാക്കി. കോഴിക്കോടും തിരുവനന്തപുരത്തും മെട്രോക്ക് നടപടി സ്വീകരിച്ചു. കോഴിക്കോട് തറക്കലിട്ടു. തുടർന്നുവന്ന പിണറായി സർക്കാരിന് ഒരു നെയിം ബോർഡ് പോലും സ്ഥാപിക്കാൻ കഴിഞ്ഞില്ല. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഈ രണ്ട് മെട്രോകളും യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ കോഴിക്കോട് നോർത്ത് പാറോപ്പടിയിൽ നിന്നാണ് ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. കോഴിക്കോട് സൗത്ത് ചോവായൂരിൽ ഗൃഹസന്ദർശനം, കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണയിൽ യു ഡി വൈ എഫ് ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവമ്പാടിയിൽ മുക്കത്ത് പുതിയ വോട്ടർമാരുമായി സംവദിച്ച അദ്ദേഹം കോടഞ്ചേരിയിൽ യു ഡി എസ് എഫ് യോഗത്തിലും പങ്കെടുത്തു. ബാലുശേരിയിൽ തെരഞ്ഞെടുപ്പ് റാലിയോടെയാണ് ചാണ്ടി ഉമ്മന്റെ പ്രചാരണം ഇന്ന് അവസാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...