കോന്നിയില്‍ അടൂര്‍ പ്രകാശ് – കണ്ണൂരില്‍ കെ സുധാകരൻ : തീരുമാനം ഹൈക്കമാന്റ് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ.അടൂര്‍ പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സന്നദ്ധത അറിയിച്ച എംപിമാരായ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് വൈകുന്നേരം ഡൽഹിയിലെ ഫ്ലാറ്റിലെത്തി നേരിട്ടുകണ്ട് ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.

കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ മത്സരിക്കുവാന്‍ അടൂര്‍ പ്രകാശ് തയ്യാറായത്. തനിക്ക് കോന്നി മണ്ഡലവുമായി അഭേദ്യമായ ബന്ധമാണ് ഉള്ളതെന്നും കോന്നിയിലേക്ക് ഒരു തിരികെ പോക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള സാഹചര്യം ഒരുക്കണമെന്നും അടൂര്‍ പ്രകാശ് അന്ന് ഉപാധിയായി പറഞ്ഞിരുന്നു. ദേശീയ നേത്രുത്വത്തിനും ഇക്കാര്യങ്ങള്‍ അറിയാം. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള സന്നദ്ധതയും മുന്‍കൂട്ടിതന്നെ അടൂര്‍ പ്രകാശ് അറിയിച്ചിരുന്നു. കോന്നി മണ്ഡലം തിരികെ പിടിക്കുവാന്‍ അടൂര്‍ പ്രകാശ് മത്സരരംഗത്ത്‌ ഉണ്ടെങ്കില്‍ മാത്രമേ കഴിയു. കോന്നിയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

കണ്ണൂരില്‍ മത്സരിക്കാന്‍ കെ സുധാകരൻ ആഗ്രഹം പ്രകടിപ്പിക്കുകയും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ടന്ന താക്കീതുമായി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. മത്സര സന്നദ്ധത അറിയിച്ചിട്ടും അനുകൂല തീരുമാനമെടുക്കാത്തതിൽ നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയാണ് കെ സുധാകരൻ. ഇതിനിടെയാണ് ഇരുവരുമായും നിര്‍ണായക കൂടിക്കാഴ്ച നടന്നത്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെതാകുമെന്ന് ഇരുവരെയും സണ്ണി ജോസഫ് ധരിപ്പിച്ചു. കെ സുധാകരൻ മത്സരിക്കണമെന്ന് ഒരു വിഭാഗം കേരളത്തിൽ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...