കേരള വികസനത്തിൽ സിവിൽ സർവീസ് വഹിച്ച പങ്ക് നിസ്തുലം : മന്ത്രി അഡ്വ.ജി.ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം സമസ്ത മേഖലകളിലും സമാനതകളില്ലാത്ത വികസനവുമായി മുന്നോട്ടു പോകുന്നതിൽ സർക്കാർ ജീവനക്കാരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ. ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (ഭാഗ്യമാല ആഡിറ്റോറിയം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സൃഷ്ടിക്ക് കാര്യക്ഷമവും സംതൃപ്തവുമായ സിവിൽ സർവീസ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കൂടിയായ സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല പ്രവർത്തന റിപ്പോർട്ടും,ജില്ലാ ട്രഷറർ എ.ആർ അരുൺജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ,ട്രഷറർ എം.എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. കെ. മധു, എൻ.കൃഷ്ണകുമാർ, ആർ.സിന്ധു,സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി,നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ഗിരീഷ് എം.പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല വനിതാകമ്മറ്റി സെക്രട്ടറി മഞ്ജുകുമാരി.എം രക്തസാക്ഷി പ്രമേയവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.എൽ ലിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകുന്ന് ബിജു ക്രഡൻഷ്യൽ റിപ്പോർട്ടും,ജില്ലാ വൈസ് പ്രസിഡന്റ് രാജീവ്.സി പ്രമേയങ്ങളും, ജില്ലാ വനിതാകമ്മറ്റി പ്രസിഡന്റ് എൻ.റസിയ നന്ദി പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ശരത്ചന്ദ്രൻ നായർ സ്വാഗതവും, വികാസ്ഭവൻ മേഖലാ സെക്രട്ടറി സുശീലൻ കുന്നത്തുകാൽ നന്ദിയും പറഞ്ഞു. ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ ഭാരവാഹികളായി ആർ.എസ് സജീവ്, (പ്രസിഡൻ്റ്), സതീഷ് കണ്ടല(സെക്രട്ടറി), വൈശാഖ്.വി(ട്രഷറർ), സി.രാജീവ്, അരുൺജിത്ത് എ.ആർ, ഗിരീഷ് എം.പിള്ള (വൈസ് പ്രസിഡന്റുമാർ), സജൻ ഭാസ്കർ, എം.മനോജ്കുമാർ, ഡി.ബിജിന (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെയും നോർത്ത് ജില്ലാ വനിതാകമ്മിറ്റി ഭാരവാഹികളായി റസിയ.എൻ(പ്രസിഡൻ്റ്), മഞ്ജുകുമാരി.എം (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...