ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ നടത്തിയ യുവജന ദിനാഘോഷം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ നടത്തിയ യുവജന ദിനാഘോഷം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളുടെ വലിയ കുടിയേറ്റം ആശങ്ക ഉണ്ടാക്കുന്നു.യുവാക്കളുടെ കുടിയേറ്റം രാഷ്ട്രീയ വിഷയമായി കാണാതെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നാടുവിടും മുമ്പേ യുവത്വത്തിന് കൂട് ഒരുക്കാം എന്ന വിഷയത്തിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസ് മുഖ്യപ്രഭാഷണം നടത്തി.

മനുഷ്യരെന്ന നിലയിൽ യുവാക്കൾക്ക് ജീവിക്കാനുള്ള സാഹചര്യം കേരളത്തിൽ കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. ഗുരുത്വം നഷ്ടപ്പെട്ടതാണ് കുടിയേറ്റം വർധിക്കുവാൻ കാരണം. എല്ലാ വിഭാഗവും ചേർന്നൊരു തൊഴിൽ സംസ്കാരം നടപ്പായെങ്കിൽ മാത്രമേ കുടിയേറ്റം പിടിച്ചുനിർത്താൻ കഴിയുകയുള്ളൂ. പരിസ്ഥിതി വിഷയങ്ങളിൽ ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറണം. ഗാന്ധിയൻ ആശയങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിക്കേണ്ട സമയമായി.

ചരിത്രം മറക്കാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ട്. ഈ വർഷത്തെ യുവ പ്രതിഭാ പുരസ്കാരത്തിന് അർഹനായ യുവ സാഹിത്യകാരൻ അഭിനാഷ് തുണ്ടുമണ്ണിലിനെ ആദരിച്ചു. ഗാന്ധി സേവാഗ്രാം ചെയർമാൻ അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. ജില്ലയുടെ അഭിമാനമായി മാറിയ മുഹമ്മദ് ഹാമിസ് ഇബ്നു അജ്മൽ, മലാല ലില്ലി എബ്രഹാം, ഹനാൻ റെയ്ച്ചൽ പ്രമോദ്, അനാമിക എച്ച്, സ്നേഹ മറിയം വിൽസൺ, റിജിൻ മാത്യൂസ് ഏബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോണി എം ജോസ്, ഷെബിൻ വി ഷെയ്ഖ്, കാർട്ടൂണിസ്റ്റ് ഷാജി പി എബ്രഹാം, റോബിൻ പരുമല, കെ ജാസിംകുട്ടി, റോസ്‌ലിൻ സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...