മുതലപ്പൊഴിയിൽ അടൂർ പ്രകാശ് എം.പി.യുടെ ഉപവാസം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ : മുതലപ്പൊഴി തുറമുഖത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 വരെ അടൂർ പ്രകാശ് എം.പി. തുറമുഖ ഓഫീസിനു മുന്നിൽ ഉപവാസം നടത്തും. മുതലപ്പൊഴിയുടെ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, മണ്ണ് നീക്കം ചെയ്യുന്നതിനു സ്ഥിരം സംവിധാനം ഒരുക്കുക, കോസ്റ്റ് ഗാർഡിന്റെയും മുങ്ങൽവിദഗ്‌ധരുടെയും സേവനം ഉറപ്പാക്കുക, മരണപ്പെട്ടതും പരിക്കേറ്റതുമായ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, അപകടങ്ങളിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഉറപ്പാക്കുക, അഴിമുഖത്തും ഹാർബറിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുക, പുരോഹിതനും മത്സ്യത്തൊഴിലാളികൾക്കുമെതിരായി എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഉപവാസം. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സമാപന സമ്മേളനം കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജൂലായ് 18-ന് ഉപവാസം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് സമരം മാറ്റിവെയ്ക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...