അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കല്‍ കോളജ് നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻ മന്ത്രി അടൂർ പ്രകാശിന്റെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കല്‍ കോളജ് നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഒപി വിഭാഗം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.എ. റംലാബീവി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടറും സ്‌പെഷല്‍ ഓഫീസറുമായ ഡോ. ഹരികുമാരന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം കോന്നി  മെഡിക്കൽ കോളേജിന്റെ ശില്പി അടൂർ പ്രകാശിനെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധമാണ് കോന്നിയിലെങ്ങും. പ്രതിഷേധക്കാരെ അകറ്റി നിർത്തുന്നതിനുവേണ്ടിയാണ് പൊതുജനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക് കല്പിച്ചിരിക്കുന്നത്.

അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി, അക്കാദമിക് ബ്ലോക്ക് എന്നിങ്ങനെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതുവരെയുളള നിര്‍മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 74 കോടി രൂപ വിനിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കോന്നി  എം.എൽ.എയും മുൻ ആരോഗ്യ വകുപ്പ്  മന്ത്രിയുമായ  അടൂർ പ്രകാശാണ്  കോന്നിയിൽ  മെഡിക്കൽ കോളജ് തുടങ്ങാൻ അനുമതി നൽകിയത്.

18 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് വരെ എത്താന്‍ നല്ല റോഡും 14 കോടി രൂപ ചെലവില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ ഡോക്ടര്‍മാരെയും, മറ്റു ജീവനക്കാരെയും നിയമിച്ചു. എംസിഐ മാനദണ്ഡ പ്രകാരം 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടു പോകാനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒപിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് വിതരണത്തിനായി ഫാര്‍മസിയും സജ്ജീകരിച്ചു. ഇതിനായി 75 ലക്ഷം രൂപയുടെ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.  അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിര്‍മാണത്തില്‍ കിഫ്ബിയിലൂടെ നടപ്പാക്കും. ഇതിനായി 338.5 കോടിയുടെ പദ്ധതി നിര്‍ദേശം കിഫ്ബിയുടെ പരിഗണനയിലാണ്.

പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളജ് ഒരു മുതല്‍ക്കൂട്ടായി മാറുമെന്ന്  അടൂർ പ്രകാശ് പറഞ്ഞു. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്. കോവിഡിന്റെ പ്രതികൂലമായ സാഹചര്യമാണ് രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്നത്. ഇതിനെ നേരിടാനുള്ള പോരാട്ടത്തിലാണ് ആരോഗ്യമേഖല. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരും. കോന്നിയിലെ  ജനങ്ങൾക്കുള്ള  തന്റെ  സ്നേഹോപഹാരമാണ്  നാളെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...