അടൂർ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ ഹോളിക്രോസ് ജംഗ്ഷൻ മുതൽ ആനന്ദപള്ളി വരെയുള്ള റോഡ് ആറ് മാസത്തിൽ അധികമായി പണിപാതിവഴിയിൽ ഉപേക്ഷിച്ച രീതിയിൽ ആണ്. ഇവിടെയുള്ള ആശുപത്രി, സ്കൂൾ, വൃദ്ധസദനം, റോഡിന്റെ ഇരുവശങ്ങളിലും ജീവിക്കുന്നവർ പൊടിശല്ല്യം കാരണം വിവിധ അസുഖ ബാധിതരാണ്. കൂടാതെ ഈ റോഡിലൂടെ യാത്ര ചെയ്യതിരുന്ന നാലോളം പേർക്ക് അപകടത്തിൽ സാരമായി പരിക്ക് പറ്റി ആശുപത്രി ചികിത്സയിൽ ആണ്. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മറ്റി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ തടത്തു വെച്ചത്.

അടൂർ പോലീസ് എസ്.എച്ച്.ഒ ആർ.രാജീവനും സമരക്കാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചയിൽ ശനിയാഴ്ച എമൾഷൻ ചെയ്ത് തിങ്കളാഴ്ച മുതൽ പണികൾ പുനരാരംഭിക്കാം എന്നും പൊടിശല്യത്തിന് റോഡിൽ വെള്ളം നനയ്ക്കാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച പണി ആരംഭിച്ചില്ല എങ്കിൽ തുടർ സമരവുമായി യൂത്ത് കോൺഗ്രസ് മുമ്പാേട്ട് പോകും.
മണ്ഡലം പ്രസിഡന്റ് നിഖിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ആബിദ് ഷെഹിം, ജിതിൻ ജി.നൈനാൻ, നസ്മൽ കാവിളയിൽ, കൗൺസിലർമാരായ ഗോപു കരുവാറ്റ, അനു വസന്തൻ, ശ്രീലക്ഷ്മി ബിനു, അസംബ്ലി പ്രസിഡന്റ്‌ ജയകൃഷ്ണൻ പള്ളിക്കൽ, വൈസ് പ്രസിഡന്റ്‌ അഭിരാം കൈതയ്ക്കൽ, ജിനു കളിയ്ക്കൽ, അഖിൽ പന്നിവിഴ, നന്ദു ഹരി, ജയ്സൺ, അംജിത് അടൂർ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...