വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ അ​ടൂ​ർ എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ജാ​മ്യ​മി​ല്ലാ കേ​സെ​ടു​ത്ത ആ​ളെ അ​ന്വേ​ഷി​ച്ച് രാ​ത്രി​യി​ൽ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ എ​സ്ഐ​യ്ക്ക് സ്ഥ​ലം ​മാ​റ്റം. അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നൂ​പ് ച​ന്ദ്ര​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​ത്ത​നം​തി​ട്ട ക​ൺ​ട്രോൾ റൂ​മി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. അ​ടൂ​ർ ക​രു​വാ​റ്റ മേ​രീ​ഭ​വ​നി​ൽ ജോ​മോ​ന്‍റെ ഭാ​ര്യ ഐ​ന​സാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.
വീ​ട്ടി​ൽ താ​നും ര​ണ്ട് പെ​ൺ​മ​ക്ക​ളും മാ​ത്രം ഉ​ള്ള​പ്പോ​ൾ എ​സ്ഐ​യും മ​റ്റ് ഏ​ഴ് പോ​ലീ​സു​കാ​രും എ​ത്തി​യെ​ന്നും ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​തു മാ​ന​സി​ക വി​ഷ​മ​മു​ണ്ടാ​ക്കി​യ​താ​യും ഐ​ന​സ് പാ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മേ​യ് ഒ​മ്പതിന് ക​രു​വാ​റ്റ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി എ​ന്ന​തി​ന് ജോ​മോ​നെ​തി​രേ അ​ടൂ​ർ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഈ ​കേ​സി​ൽ പോ​ലീ​സ് അ​കാ​ര​ണ​മാ​യി ജോ​മോ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ള്ള​ക്കേ​സാ​ണ് എ​ടു​ത്ത​തെ​ന്നു​മാ​ണ് ഐ​ന​സ് പ​റ​യു​ന്ന​ത്. കൂ​ടാ​തെ ജോ​മോ​ൻ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ജോ​മോ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും ഐ​ന​സ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ഉ​ത്സ​വ സ്ഥ​ല​ത്ത് ത​ർ​ക്ക​ത്തി​നി​ട​യി​ൽ ജോ​മോ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ മ​ർ​ദി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് അ​ടൂ​ർ പോ​ലീ​സ് പ​റ​യു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...