അടൂർ മരുതിമൂട് പള്ളിക്ക് മുൻപിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും കാമുകനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മരുതിമൂട് സെന്റ് ജൂഡ് കുരിശടിക്ക് മുൻപിൽ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവും കാമുകനും പോലീസ് പിടിയിലായി.  കുഞ്ഞിനെ ഉപേക്ഷിച്ച മാതാവ് മാരൂര്‍ സ്വദേശിനിയായ ലിജി (40), ലിജിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ടിറ്റോ എന്നു വിളിക്കുന്ന അജയ് (32) എന്നിവരാണ് അടൂർ പോലീസിന്റെ പിടിയിലായത്.

രണ്ടു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പോലീസ് കുഞ്ഞിനെ എടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയുവാന്‍ പളളിക്കു സമീപമുള്ള സ്ഥലങ്ങളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിലൂടെയാണ് ഒരു ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കൊണ്ടുവന്ന്  ഉപേക്ഷിച്ചതെന്ന്  പോലീസിന്  വിവരം ലഭിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ട അവ്യക്തമായ ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു തുടർന്ന് പോലീസിന്റെ അന്വേഷണം. മാരൂര്‍ കടന്ന് ഈ ഓട്ടോറിക്ഷ മാത്രം പോയിട്ടില്ലെന്ന് പോലീസുകാര്‍ക്ക് അന്വേഷണത്തിൽ വ്യക്തമായി. ഓട്ടോയുടെ പിന്നില്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. ഈ അടയാളം കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഓട്ടോയെയും ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവര്‍ അജയിക്ക് ലിജി എന്ന യുവതിയുമായി ബന്ധമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ലിജിയെ ഭര്‍ത്താവ് മുൻപ് ഉപേക്ഷിച്ച്‌ പോയതാണ്. അജയ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.
ചോദ്യം ചെയ്യലിൽ ലിജി പോലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ വെച്ചാണ് പ്രസവിച്ചത്. നാണക്കേട് മറയ്ക്കാന്‍ വേണ്ടിയാണ് ഉപേക്ഷിച്ചതെന്നും ലിജി പോലീസിനോട് പറഞ്ഞു . ലിജിക്ക് ആദ്യ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. അജയ് ആണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പള്ളിക്ക് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞതെന്നും ലിജി പോലീസിൽ മൊഴി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...