അടൂര്‍ : ഏനാത്ത് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു. അടൂരിനും എനാത്തിനും ഇടയില്‍ എം.സി റോഡില്‍ കിളിവയലില്‍ ആണ് അപകടം. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോടെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള സ്ഥലം അപകട മേഖലആയി പ്രഖ്യാപിച്ചു. 12000 ലിറ്റർ പെട്രോൾ ആണ് റോഡിലേക്ക് ലീക്ക് ചെയ്യുന്നത്. മാരുതി വാനില്‍ ഇടിച്ചതിനെതുടര്‍ന്നാണ് ടാങ്കര്‍ മറിഞ്ഞത്. സംസ്ഥാന പാതയില്‍ ഇതുമൂലം ഗതാഗതം മടങ്ങിയിരിക്കുകയാണ്.
എറണാകുളത്ത് നിന്ന് പെട്ട്രോളുമായി തിരുവനന്തപുരത്തേയ്ക്കു പോയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും ഉള്‍പ്പെടുന്ന സംഘം ഇപ്പോള്‍ ക്രയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ്. ജില്ലയിലെ മുഴുവന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് തിരിച്ചു. പാരിപ്പള്ളി ബോട്ടിലിംഗ് പ്ലാന്റില്‍ നിന്നും റെസ്ക്യൂ വാൻ & സ്പെയർ വെഹിക്കിൾ പുറപ്പെട്ടിട്ടുണ്ട്.