അടൂര്‍ : വിവിധ ഭാഗങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. അപകട മേഖലകളില്‍ സൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
പന്തളം നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍ പിള്ള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, അടൂര്‍ തഹസീല്‍ദാര്‍ ജി.കെ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.