അതിജീവനത്തിന്റെ നാളിൽ….അടൂർ ‘യുവത’യുടെ സ്നേഹവീട് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ :  കഴിഞ്ഞ ഓണത്തിന് പച്ചക്കറി കിറ്റ് വിതരണം നടത്തുവാൻ ഇറങ്ങിയ അടൂരിലെ ഒരു പറ്റം ചെറുപ്പക്കാരുടെ മനസ്സിൽ ഉടക്കി നിന്ന ഒരു കാഴ്ച പിന്നിടുള്ള മിക്ക ദിവസങ്ങളിലുംഅവരുടെ ഉറക്കം കെടുത്തി.

കാടുകള്‍ തിങ്ങിവളര്‍ന്നു നില്‍ക്കുന്ന വഴിയും  കടന്ന് എത്തിയത്  ഏതുസമയവും ഇടിഞ്ഞു വീഴാറായ ഒരു കൂരക്കു മുമ്പില്‍. ഇടിഞ്ഞുപൊളിഞ്ഞ ഭിത്തിയിൽ ഒരു വേലിക്കല്ല് ചാരി മറിഞ്ഞുവീഴാതെ നിര്‍ത്തിയിരിക്കുന്നു. അന്തേവാസികളായി  ശരീരം തളർന്നു കിടക്കുന്ന ഗൃഹനാഥനും പട്ടിണിയുടെ ദൈന്യത കണ്ണിൽ എഴുതിവെച്ചിരിക്കുന്ന കുഞ്ഞുങ്ങളും. ഒപ്പം നീറുന്ന മനസ്സുമായി ഇവരെ പരിചരിക്കുന്ന ഗൃഹനാഥയും. സ്നേഹപൂര്‍വ്വം വെച്ചുനീട്ടിയ ഓണക്കിറ്റ്  വിടര്‍ന്ന കണ്ണുകളോടെ അവര്‍ ഏറ്റുവാങ്ങുമ്പോള്‍, അത് നല്‍കിയവര്‍ക്കും മനസ്സിന് സംതൃപ്തി. എന്നാല്‍ ആ ചെറുപ്പക്കാരുടെ മനസ്സില്‍ ഒരു നൊമ്പരമായി ഈ കുടുംബം അവശേഷിച്ചു.

അന്ന് തിരികെ പോയ ആ ചെറുപ്പക്കാരുടെ സംഘം പിന്നെയും ആ വീട്ടിലേക്ക് എത്തി. അന്നെത്തുമ്പോൾ അവരുടെ ഓരോരുത്തരുടെയും മുഖത്ത് നിശ്ചയദാര്‍ഢ്യം തെളിഞ്ഞുകാണാമായിരുന്നു. വരുന്ന ഓണക്കാലത്തിനു മുമ്പ് കാറ്റും മഴയും പേടിക്കാതെ ആ കുഞ്ഞു കുടുംബത്തിനു കിടന്നുറങ്ങാൻ അടച്ചുറപ്പ് ഉള്ള ഒരു വീട് വാഗ്ദാനം ചെയ്താണ് അന്നവർ മടങ്ങിയത്.

പിന്നീടങ്ങോട്ട്  വിശ്രമം ഉണ്ടായിരുന്നില്ല. വഴിയില്ലാത്ത വീട്ടിലേക്ക് വഴി തെളിച്ചു,  വീട് പണിയാന്‍ നിര്‍മ്മാണ സാമഗ്രികള്‍ ചുമന്നു, പൊരിവെയിലത്ത് സ്വന്തം വിയര്‍പ്പൊഴുക്കി, കൂടാതെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും തങ്ങളുടെ വിഹിതം വീട് പണിക്കുവേണ്ടി ചെലവഴിച്ചു. വിവരം അറിഞ്ഞ് സുമനസ്സുകള്‍ സഹായിച്ചു. അങ്ങനെ ഈ ഓണത്തിനു മുമ്പുതന്നെ അടൂര്‍ യുവതയുടെ  സ്നേഹവീട് പൂര്‍ത്തിയായി. ഇനി പാലുകാച്ചല്‍ ചടങ്ങും ഗൃഹപ്രവേശവും നടക്കണം…അതിനുള്ള ഒരുക്കത്തിലാണ് യുവതയുടെ പ്രവര്‍ത്തകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...