ലക്‌നൗ : ദത്തുപുതിയെ ഉപദ്രവിച്ച കേസില്‍ യുവതി അറസ്റ്റില്‍. മുപ്പത്തഞ്ചുകാരിയായ യുവതിയാണ് ആറുവയസുള്ള ദത്തുപുത്രിയെ ഉപദ്രവിക്കുകയും സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്. യുവതി തിളച്ച എണ്ണ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഒഴിച്ചതായി പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 35കാരിയായ പൂനമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനായ അജയ്കുമാറിന്റെ പരാതിയിലാണ് പോലീസ് നടപടി. സ്വകാര്യ ഭാഗത്ത് പൊള്ളലേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അജയ്കുമാറാണ് ആറുവയസുകാരിയെ ദത്തെടുത്തത്. ആറുമാസം മുന്‍പാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ ദത്തെടുക്കാനുള്ള തീരുമാനത്തില്‍ പൂനം അതൃപ്തി അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. കുട്ടി വീട്ടില്‍ വന്നതുമുതല്‍ പൂനം അപമര്യാദയായാണ് പെരുമാറിയിരുന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിച്ചത് പൂനമാണെന്ന് അജയ്കുമാറിന്റെ പരാതിയില്‍ പറയുന്നു