ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത്‌ മായം ചേർന്ന ശർക്കരയും വെളിച്ചെണ്ണയും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓണ വിപണി സജീവമായതോടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും വ്യാപകമായി വിപണിയിലെത്തുന്നു. പ്രത്യേകിച്ച് ശർക്കരയ്ക്ക് കൂടുതൽ ആകർഷകമായ നിറം നൽകുന്നതിനായി ടാർട്രസിൻ, സൺസെറ്റ് യെല്ലോ, ബ്രില്ലിയന്റ് ബ്ലൂ തുടങ്ങിയ കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി പരിശോധനകളിൽ കണ്ടെത്തി. ഭക്ഷ്യയോഗ്യമല്ലാത്തതോ അനുവദനീയമായ പരിധിക്ക് മുകളിലോ ഇത്തരം നിറങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദീർഘകാലം ഇത്തരം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനും ചില സാഹചര്യങ്ങളിൽ അർബുദ സാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

കൊല്ലം ജില്ലയിലെ കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, പടിഞ്ഞാറെ കല്ലട എന്നീ ഭാഗങ്ങളിൽനിന്ന്‌ ശേഖരിച്ച ശർക്കരയിലാണ് കൃത്രിമ നിറമുള്ളതായി കണ്ടെത്തിയത്. വ്യാജ വെളിച്ചെണ്ണ വ്യാജ വിലാസത്തിലാണ്‌ വിപണിയിൽ വിറ്റഴിയുന്നത്‌. ‘കേര ഡയമണ്ട്’എന്ന പേരിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തിയത്‌ ശൂരനാടാണ്‌. ദേവി സ്റ്റോറിൽ നിന്ന്‌ പരിശോധനയ്ക്ക് എടുത്ത കേരള ഡയമണ്ട് ബ്രാൻഡാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്‌. അന്വേഷണത്തിൽ ഈ പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന ദാസ് ഓയിൽ ഇൻഡസ്ട്രീസ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട് എന്ന വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിലാണ്‌ കണ്ടെത്തൽ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തി ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

പ്രതിപക്ഷ ബഹളം ; ലോക്സഭ 12 മണിവരെ നിർ‍ത്തിവച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി...

ബോഫോഴ്‌സ് കേസിന് അന്ത്യം ; അവസാന ഹർജിയും സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ്...