അഡ്വ. എ.ഡി. ബെന്നിക്ക്‌ കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്ക്കാരം സമർപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ, എറണാകുളം അദ്ധ്യാപക ഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ വെച്ചാണ് എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ്, ബെന്നിക്ക് പുരസ്കാരം സമർപ്പിച്ചത്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടുവരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമാണ്.

കിഡ്‌ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നിയുടെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. പത്മവ്യൂഹം ഭേദിച്ച് എന്ന ബെന്നിയുടെ ജീവചരിത്രഗ്രന്ഥം പ്രശസ്തമാകുന്നു. യോഗത്തിൽ സംഘടനാ പ്രസിഡൻറ് അനു സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷീബ സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. പി.എ.പൗരൻ, വിൽസൻ പണ്ടാരവളപ്പിൽ കെ.സി. കാർത്തികേയൻ, എലിസബത്ത് ജോർജ്, സുനിൽകുമാർ എൻ.എസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...