പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ സെന്റ് മേരീസ് പള്ളി അംഗവും ഫാം ഉടമയുമായ പി.പി മത്തായിയുടെ ദുരുഹ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേർന്ന കിണറ്റിലാണ് കണ്ടെത്തിയത്. ഇത് സംഭവത്തിന്റെ ദുരുഹത വർദ്ധിപ്പിക്കുകയാണ്. വനപാലകർ മത്തായിയെ മർദ്ദിച്ച് കൊന്നതെന്ന ആരോപണത്തിനു പിന്നിലെ സത്യം കണ്ടെത്തണമെന്നും സത്യാവസ്ഥ എത്രയുംവേഗം പുറത്തു കൊണ്ടുവരണമെന്നും ബിജു ഉമ്മൻ ആവശ്യപ്പെട്ടു . ഇതു പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും മത്തായിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും അഡ്വ .ബിജു ഉമ്മൻ ആവശ്യപ്പെട്ടു.