പള്ളിയില്‍ കയറി പോലീസ് മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസ് പള്ളിയില്‍ കയറി മുതവല്ലിയെ മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ കുറ്റ്യാടി മരുതോങ്കര ജുമാമസ്ജിദിലാണ് സംഭവം. സംഭവത്തില്‍ കുറ്റ്യാടി സിഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതവല്ലി എന്‍ ശരീഫ് ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കി.

പെരുന്നാള്‍ ദിവസം രാവിലെ ആറിനാണ് കുറ്റ്യാടി സിഐയും സംഘവും പള്ളിയില്‍ അതിക്രമിച്ച്‌ കടന്ന്, അവിടെ തന്നെ താമസിക്കുന്ന പള്ളി മുക്രി സുലൈമാന്‍ മുസല്യാരേയും മഹല്ല് മുതവല്ലി എന്‍ ശരീഫിനെയും മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെരുന്നാള്‍ നമസ്കാരത്തിന് വരുന്നവരെ തിരിച്ചയയ്ക്കാന്‍ വേണ്ടിയാണ് മുതവല്ലി പള്ളിയില്‍ എത്തിയത്.

എന്നാല്‍ സിഐയും സംഘവും അതിക്രമിച്ച്‌ കയറി 65 വയസ് പ്രായമുള്ള സുലൈമാന്‍ മുസല്യാരേയും മുതവല്ലിയേയും ലാത്തി ഉപയോ​ഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുതവല്ലി കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...