മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമരാവതി : മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു. ആന്ധ്രാപ്രദേശത്തിലെ പ്രകാശം ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രദേശത്ത് മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മൂന്നു പേര്‍ ഇന്നലെയും ആറു പേര്‍ ഇന്നുമായാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ അടുത്തുള്ള ക്ഷേത്രത്തിനു സമീപമുള്ള യാചകരാണ്. ഇന്നലെ രാത്രി ഇവര്‍ക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഒരാള്‍ സ്ഥലത്തുവവെച്ചു തന്നെ മരിച്ചു. രണ്ടുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

സാനിറ്റൈസര്‍ കുടിച്ച മറ്റൊരാള്‍ വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും മരിച്ചു. ആറു പേരെ ഇന്നു പുലര്‍ച്ചെയാണ് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ ഇതേ ലക്ഷണങ്ങളോടെ മറ്റ് ആശുപത്രികളില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. മേഖലയിലെ കടകളില്‍നിന്നുള്ള സാനിറ്റൈസര്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാനിറ്റൈസര്‍ മാത്രമാണോ മറ്റു കെമിക്കലുകളില്‍ ചേര്‍ത്താണോ ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...