കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക കസ്റ്റംസിന് മുമ്പില്‍ ഹാജരായി. കരമന സ്വദേശിനിയായ ദിവ്യയാണ് ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്.
ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ കസ്റ്റംസ് ദിവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് ദിവ്യ നല്കുന്ന വിശദീകരണം.