മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ… അല്ലെങ്കില്‍ തടിയന്‍റവിട നസീറിന്‍റെ സ്ഥിതിയാവും : അഡ്വ. ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇക്കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടി നടത്തിയ കൊലവിളി മുദ്രാവാക്യത്തോട് പ്രതികരിച്ച്‌ രാഷ്ട്രീയ സംവാദകന്‍ അഡ്വ.
ജയശങ്കര്‍. മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ…എന്ന കുട്ടിയുടെ മുദ്രാവാക്യം കടമെടുത്ത് അഡ്വ. ജയശങ്കര്‍ പറയുന്നത് ഇതാണ്: “മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ…അല്ലെങ്കില്‍ തടിയന്‍റവിട നസീറിന്‍റെ സ്ഥിതിയാവും”.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് തടിയന്‍റവിട നസീര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. തടിയന്‍റവിട നസീറിന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2008ല്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്യാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസിലായിരുന്നു ഈ ശിക്ഷാവിധി.

“മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചാല്‍ നമുക്ക് എല്ലാവര്‍ക്കും കൊള്ളാം. അല്ലെങ്കില്‍ അഹമ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ മരണം കാത്ത് കിടക്കുന്നവരുടെ ഷാദുലിയുടെയും ഷിബിലിയുടെയുംഅവസ്ഥിണ്ടാവും (2008ല്‍ അഹമ്മദാബാദ് സ്ഫോടനപരമ്പരയില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന മലയാളികളാണ് ഷാദുലിയും ഷിബിലിയും. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 70 മിനിറ്റ് വ്യത്യാസത്തില്‍ 21 ബോംബുകളാണ് 2008ല്‍ പൊട്ടിത്തെറിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് ഷാദുലിയും ഷിബിലിയും). അല്ലെങ്കില്‍ മറ്റു പലരുടെയും അവസ്ഥിണ്ടാവും. യാക്കൂബ് മേമന്‍റെയും അഫ്സല്‍ ഗുരുവിന്‍റെയും അജ്മല്‍ കസബിന്‍റെയും അവസ്ഥയുണ്ടാവും. ആ കുട്ടിയുടെ മാതാപിതാക്കളോട് പറയാനുള്ളത്, മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ മര്യാദയ്ക്ക് ജീവിച്ചില്ലേല്‍….”- അഡ്വ. ജയശങ്കര്‍ വീഡിയോയില്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇപ്പോല്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന വിശദീകരണമാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കുന്നത്. ഒരാളുടെ തോളിലേറി ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊച്ചു കുട്ടികളെപോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെയ്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിക്കുമെന്ന അര്‍ത്ഥത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...