കോഴഞ്ചേരി : തിരുവിതാംകൂർ ദേവസ്വം ബോർസിന്റെ പരിധിയിലുള്ള ഇരവിപേരൂർ പഞ്ചായത്തിൽപ്പെട്ട കിഴക്കൻ ഓതറ കുന്നേകാട് ശ്രീധർമ്മ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയ്ക്ക് ശേഷം നടന്ന പ്രഥമ പൊതുയോഗത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപൻ നിർവ്വഹിച്ചു. ക്ഷേത്രോപദേശക സമിതി ദേവസം ബോർഡിന് നൽകിയ നിവേദനത്തിൽ രണ്ട് പ്രധാനകാര്യങ്ങൾ ഉന്നയിച്ചു. ക്ഷേത്രസംരക്ഷണത്തിനു വേണ്ടി ചുറ്റുമതിലും ഒപ്പം അന്നദാന ശാലയുമായിരുന്നു. ക്ഷേത്ര ഭൂമി സംരക്ഷണത്തിന് ചുറ്റുമതിൽ എന്ന ആവശ്യം അംഗീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പു നൽകി.
അന്നദാന ശാലയുടെ പ്രശ്നം ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. 1250 ക്ഷേത്രങ്ങളാണ് ദേവസ്വംമ്പോർഡിന്റെ അധികാര ചരിധിയിൽ ഉള്ളത് ഇതിൽ 5o ക്ഷേത്രങ്ങൾ മാത്രമാണ് സ്വയം പര്യാപ്തമായവ ബാക്കിയുള്ള വായ നിലനിർത്തിപ്പോകേണ്ടവയാണ്. ക്ഷേത്ര ഭൂമികളിൽ ക്ഷേത്ര വശ്യങ്ങൾക്ക് ഉതകുന്ന പുഷ്പങ്ങൾ, കദളിവുഴകൾ, നാളികേരത്തീനാവശ്യമായ തെങ്ങ് കൃഷി എന്നിവ വെച്ചുപിടിപ്പിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ക്ഷേതോപദേശകസമതി പ്രസിഡന്റ് രാജേഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, സിബാബു, ഇരവിപേരൂർ ഗ്രാമപഞ്ചായത്തംഗം സന്തോഷ് കുമാർ, സുരേഷ് നാരായണൻ ആർ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.