തണ്ണിത്തോട് മൂഴി കരിമാൻതോട് റോഡ് നിർമ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തണ്ണിത്തോട് മൂഴി കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കാലങ്ങളായി തകർച്ച നേരിടുന്ന റോഡ് ഉന്നത നിലവാരത്തിലാണ് ടാറിങ് പൂർത്തീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ഉള്ള 2.50 കിലോമീറ്ററും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നാല് കിലോമീറ്ററും റീബിൽഡ് കേരള ഇനിഷേട്ടീവിൽ ഉൾപ്പെടുത്തി 6.76 കോടി രൂപ ചിലവഴിച്ചാണ് നവീകരണം.

ഇതിൽ പൊതുമരാമത്ത് ഫണ്ടിൽ 2.5 കോടി രൂപയും റീബിൽഡ് കേരള ഇനിഷേറ്റീവിൽ 4.26 കോടി രൂപയും ഉൾപെടും. അഞ്ച് വർഷത്തെ അറ്റകുറ്റപണിയും കരാറിൽ ഉൾപെടുത്തിയിട്ടുണ്ട്. എട്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത് സംബന്ധിച്ച് ജനങ്ങളുടെ പ്രതിഷേധവും ശക്തമായിരുന്നു. നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികളും പുരോഗമിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...