തണ്ണിത്തോട് റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിലെ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന ജോലികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. വനഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിൽ പേരുവാലി, ഇലവുംകൽ എന്നിവിടങ്ങളിലായി 252 മീറ്റർ ദൂരത്തിലാണ് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്.

ഇതിനായുള്ള സാധനങ്ങൾ എത്തിച്ച് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനുള്ള കുഴി തയ്യാറാക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കല്ലാറിന്റെ കരയിലൂടെ കടന്നുപോകുന്ന റോഡിൽ തുടച്ചയായുള്ള വളവുകളും താഴ്ച്ചയുള്ള വശങ്ങളും യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആഴ്ചകൾക്ക് മുൻപാണ് ഇതേ റോഡിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. ക്രാഷ് ബാരിയർ സ്ഥാപിച്ച് റോഡ് സുരക്ഷ ഒരുക്കുന്നതോടെ യാത്രക്കാർക്ക് അപകട ഭീതി ഇല്ലാതെ സഞ്ചരിക്കാനാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...