അഡ്വ. കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഡ്വക്കേറ്റ് കെ.അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റു. ദേവസ്വം ബോര്‍ഡിന്റെ ഭൂമി ഉള്‍പ്പെടെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുമെന്ന് കെ അനന്തഗോപന്‍ പറഞ്ഞു. ക്ഷേത്രവരുമാനം കൊണ്ട് മാത്രം ദേവസ്വം ബോര്‍ഡിന്റെ പ്രൗഢി വീണ്ടെടുക്കാനാകില്ല. പ്രതിസന്ധി ഘട്ടത്തിലും ശബരിമല തീര്‍ത്ഥാടനം ഭംഗിയാക്കുമെന്ന് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതലയേറ്റ ശേഷം പ്രതികരിച്ചു.

തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രീ ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോര്‍ഡ് അംഗമായി മനോജ് ചരളേലും ചുമതലയേറ്റു. പത്തനംതിട്ട ജില്ലാ സിപിഐ എക്സിക്യുട്ടീവ് അംഗമാണ് മനോജ് ചരളേല്‍.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്‍ വാസുവിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അനന്തഗോപന്‍ ചുമതലയേറ്റത്. സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന്‍ നിലവില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...