കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുവാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി താലൂക്ക് ആശുപത്രിയുടെ അന്തിമ ഘട്ടത്തിൽ എത്തിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുവാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം നൽകി. കോന്നി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. കോന്നി താലൂക്ക് ആശുപത്രിയിലെ 12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ എ വിലയിരുത്തി. ആശുപത്രി നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയ പ്രവർത്തികൾ പൂർണ്ണമായും മൂന്നു മാസം കൊണ്ട് വേഗത്തിൽ പൂർത്തികരിക്കണമെന്നും എം എൽ എ പൊതു മരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും നിർദ്ദേശിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്ന ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിൻ്റെയും ഗൈനക്കോളജി വാർഡിന്റെയും നിർമ്മാണം മെയ് മാസം പൂർത്തീകരിക്കും.

നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ എത്തിയ ഒ പി ബ്ലോഗിന്റെ നിർമ്മാണ പ്രവർത്തനവും അടുത്ത മാസം കൊണ്ട് പൂർത്തീകരിക്കും. കണ്ണ് ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് സെന്റർ, മെയിൽ ഫീമെയിൽ വാർഡുകൾ, ഐസൊലേഷൻ വാർഡ് ആധുനിക നിലവാരത്തിലുള്ള ലേബർ റൂമുകളും ഓപ്പറേഷൻ തിയേറ്ററുകളും ഐസിയു എന്നിവയാണ് കോന്നി താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്നത്. ആശുപത്രിയിലേക്ക് ആവശ്യമായ ലിഫ്റ്റിന്റെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. കോന്നി താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗത്തിൽ എംഎൽഎയോടൊപ്പം ഡെപ്യുട്ടി ഡി എം ഒ ഡോ. നന്ദിനി, ഡി പി എം ഡോ. ശ്രീകുമാർ, പൊതു മരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ സുഭാഷ്, അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത്‌, ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...