കോന്നി നിയോജക മണ്ഡലത്തിലെ 16 റോഡുകളുടെ നിർമ്മാണ പ്രവർത്തിക്ക് 28.96 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : നിയോജക മണ്ഡലത്തിലെ 16 റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള നിർമ്മാണ പ്രവർത്തിക്ക് 28.96 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ നാല് പൊതുമരാമത്ത് റോഡുകൾക്ക് 13 കോടി രൂപയും 12 ഗ്രാമീണ റോഡുകൾക്ക് 15.96 കോടി രൂപയുമാണ് അനുവദിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമ്മാണ പ്രവർത്തികളുടെ നിർവഹണ ഏജൻസി.

മലയാലപ്പുഴ- പുതുക്കുളം റോഡ് -4 കോടി
പൊതിപ്പാട്- മുണ്ടക്കൽ- കുമ്പളാംപൊയ്ക റോഡ് -4.31 കോടി
തലച്ചിറ- പോത്തുപാറ സ്കൂൾ റോഡ് -1 കോടി
ആഞ്ഞിലികുന്ന് – ഇറമ്പാതോട് – മലയാലപ്പുഴ റോഡ് -3.69 കോടി
അള്ളുങ്കൽ- കോട്ടമൺപാറ- ആങ്ങമൂഴി റോഡ് -4.21 കോടി

തണ്ണിത്തോട് ഹോസ്പിറ്റൽപടി- മേടപ്പാറ പ്ലാന്റേഷ ൻ റോഡ് -1.46 കോടി
തണ്ണിത്തോട് സെൻട്രൽ ജംഗ്ഷൻ- കൂത്താടിമൺ റോഡ്-1.39 കോടി
മ്ലാന്തടം -മുറ്റാക്കുഴി- വായനശാലപ്പടി റോഡ് -1.12 കോടി
റേഡിയോമുക്ക്- വട്ടത്തറപ്പടി റോഡ്-62 ലക്ഷം
മുണ്ടക്കൽ- നിരവേൽപ്പടി – പരപ്പനാൽ റോഡ് -68 ലക്ഷം
മൈലപ്ര – പത്തരപ്പടി-പത്തിശ്ശേരി റോഡ് -83 ലക്ഷം
പരുത്യാനിക്കൽ -വെട്ടൂർ റോഡ് -31 ലക്ഷം
മൈലപ്ര -വല്ല്യന്തി റോഡ്-2.31 കോടി
പേരൂർക്കുളം- കൈതക്കര റോഡ്-76 ലക്ഷം
അഞ്ചുമുക്ക്- സാറുമുക്ക് റോഡ്-1.17 കോടി
പിച്ചാണ്ടികുളം- തട്ടാക്കുടി റോഡ് -1.10 കോടി
എന്നിങ്ങനെയാണ് തുക അനുവദിച്ചത്. അനുമതി ലഭിച്ച റോഡുകളുടെ ടെൻഡർ നടപടികൾ സ്വീകരിച്ച് നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...