നാടിൻ്റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ് : അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി: നാടിൻ്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. റബ്ബർ സബ്സിഡി നിലനിർത്താനും വന്യമൃഗ അക്രമം തടയാനും തുക വർദ്ധിപ്പിച്ച് അനുവദിച്ചത് കാർഷിക മേഖലയ്ക്ക് ഉണർവേകും. പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാത ഇപിസി മാതൃകയിലേക്ക് ഉയർത്തുന്നതിനുള്ള തീരുമാനം എടുത്തു പറയേണ്ടതാണ്. ഇടുക്കി, പൂയംകുട്ടി പദ്ധതികൾക്കൊപ്പം പുതിയ മൂഴിയാർ ജല വൈദ്യുതി പദ്ധതിക്കായി 10 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

നിരവധി പൊതുമരാമത്ത് പ്രവർത്തികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. കോന്നിയിലെ ദീർഘകാല ആവശ്യമായിരുന്ന ചിറ്റൂർ കടവിൽ പുതിയ പാലത്തിനു 12 കോടി രൂപയും ചിറ്റാർ കൂത്താട്ടുകുളം ഗവ.എൽ പി സ്കൂളിന് ഒന്നര കോടി രൂപയും ഗവ.മുണ്ടൻപാറ ട്രൈബൽ സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചു. കൂടൽ ഗവ. വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് 75 ലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഭരണഅനുമതി ലഭിച്ചു.

കോന്നി നിയോജക മണ്ഡലത്തിൽ നിന്നും ബജറ്റിൽ ഇടം നേടിയ പ്രധാന പദ്ധതികൾ ചുവടെ ചേർക്കുന്നു.
പൂങ്കാവ് മാര്‍ക്കറ്റ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണവും (പൊതുമരാമത്ത്) 4 കോടി
പരാമർശം,
പുതുക്കട-ചിറ്റാര്‍-പുലയന്‍പാറ റോഡ് (പൊതുമരാമത്ത്) 25 കോടി പരാമർശം,
കോന്നി മോഡല്‍ ക്നോളജ് ക്യാമ്പസ്- കലഞ്ഞൂര്‍, ചിറ്റാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക വല്‍ക്കരിക്കല്‍ (പൊതു വിദ്യാഭ്യാസം )20 കോടി പരാമർശം,
വകയാര്‍-അതിരുങ്കല്‍-കുളത്തുമണ്‍-കല്ലേലി-കുമ്മണ്ണൂര്‍- റോഡ് (പൊതുമരാമത്ത്) 45 കോടി രൂപ പരാമർശം,

കോന്നി ഫ്ലൈ ഓവര്‍ (പൊതുമരാമത്ത്) 100 കോടി പരാമർശം,
കോന്നി ബൈപ്പാസ് (പൊതുമരാമത്ത്) 50 കോടി പരാമർശം,
കുമ്പഴ-കോന്നി-വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് (പൊതുമരാമത്ത്) 27 കോടി പരാമർശം,
കോന്നി കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റേഷന്‍ നവീകരണവും ഷോപ്പിംഗ് കോംപ്ലക്സും ഗതാഗതം 20 കോടി പരാമർശം
പിഡബ്യുഡി റെസ്റ്റ് ഹൌസ് (പൊതുമരാമത്ത്) 15 കോടി പരാമർശം,
കോന്നിയില്‍ ആധുനിക മൃഗാശുപത്രി (മൃഗ സംരക്ഷണം )15 കോടി പരാമർശം,

ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് (പൊതുമരാമത്ത്) 5 കോടി പരാമർശം,
തണ്ണിത്തോട്ടില്‍ അഭയാരണ്യം വനം 10 കോടി പരാമർശം
കോന്നി ടൂറിസം വികസനം (ടൂറിസം )25 കോടി പരാമർശം,
കുമ്പളാംപൊയ്ക-മുണ്ടയ്ക്കല്‍-പൊതീപ്പാട് റോഡ് (പൊതുമരാമത്ത്) 10 കോടി പരാമർശം.
വട്ടക്കാവ്-വെള്ളപ്പാറ-കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് (പൊതുമരാമത്ത്) 20 കോടി പരാമർശം.
കോന്നിയില്‍ കോടതി സമുച്ചയം നിയമം 50 കോടി
കോന്നി മണ്ഡലത്തില്‍ നഴ്സിംഗ് കോളേജ് ആരോഗ്യം 25 കോടി പരാമർശം
വ്യവസായ പാര്‍ക്ക് (വ്യവസായം )100 കോടി പരാമർശം

ഡെന്‍റല്‍ കോളേജ് (ആരോഗ്യം) 5 കോടി പരാമർശം.
ബജറ്റിൽ കോന്നിയ്ക്ക് മികച്ച പരിഗണന നല്കിയ സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു. പ്രഖ്യാപിച്ച പ്രവർത്തികൾക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള തുടർ ഇടപെടൽ നടത്തുമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാണാതായ ഭാര്യയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ ആത്മഹത്യാ ഭീഷണി ; അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ തെളിഞ്ഞത്...

0
പട്‌ന:കാണാതായ ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല....

നീറ്റ് പരീക്ഷാ സമ്മർദ്ദം : ഉത്തർപ്രദേശിൽ പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

0
ഗാസിയാബാദ്: നാളെ നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ...

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കുറയുന്നു ; കാർഷിക മേഖലയിൽ എൽ-നിനോ ആശങ്ക ശക്തം

0
ന്യൂഡല്‍ഹി: മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ...

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...