റാന്നി : ഇട്ടിയപ്പാറ – ഒഴുവൻ പാറ – ഇണ്ടായിക്കൽ – വടശ്ശേരിക്കര റോഡിന് ശാപമോക്ഷമാകുന്നു. സംസ്ഥാന സർക്കാരിൻറെ 2023 -24 ബജറ്റിൽ ഉൾപ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവൻപാറഴുവൻപാറ ജണ്ടായിക്കൽ – വടശ്ശേരിക്കര റോഡിന് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സമർപ്പിച്ച മറ്റ് 19 പ്രവർത്തികളും ബജറ്റ് ടോക്കൺ പ്രൊവിഷനിൽ ഇടം തേടി.
റാന്നി ടൂറിസം സർക്യൂട്ട്, വടശേരിക്കര ബസ്സ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും. തുലാപ്പള്ളി ട്രൈബൽ ആശുപത്രി, കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, എഴുമറ്റൂർ കൃഷാഭവന് കെട്ടിടം, വെച്ചൂച്ചിറ മൂല്യ വർദ്ധിത ക്ഷീരോത്പ്പന്ന യൂണിറ്റ്, റാന്നി സമഗ്ര കാർഷിക വികസന പദ്ധതി, കോട്ടാങ്ങൽ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തിൽ തോട്ടിൽ പാലവും റിംഗ് റോഡും ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് പുതിയ കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷൻ, റാന്നി സ്കിൽ പാർക്ക് രണ്ടാം ഘട്ടം, വനമേഖലയിൽ സോളാർ വേലിയും വന്യമൃഗ ശല്യം തടയാനുള പദ്ധതികളും കാഞ്ഞീറ്റുകര സി എച്ച് സി കെട്ടിടം, ചെറുകോൽ എഫ് എച്ച് സി യ്ക്ക് കെട്ടിടം, റാന്നി ടൗൺ പ്ലാനിംഗ് ,ഗവ. എൽ പി സ്കൂൾ പെരുമ്പെട്ടി കെട്ടിടം, വെച്ചൂച്ചിറ പി എച്ച്സി ക്ക് കെട്ടിടം എന്നിവയാണ് ബജറ്റിൽ ഇടം നേടിയ മറ്റു പ്രവർത്തികൾ.
ഇട്ടിയപ്പാറ ടൗണിൽ നിന്ന് ആരംഭിച്ച് ഒഴുവൻപാറ വരെയും ഒഴുവൻപാറ – ജണ്ടായിക്കൽ , രണ്ടായിക്കൽ -ബംഗ്ലാം കടവ് – വടശ്ശേരിക്കര റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനാണ് 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഈറോഡ് തകർന്ന് ഇതിലെയുള്ള യാത്ര അസാധ്യമായ സാഹചര്യത്തിലാണ് ബി എം ബിസി നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ബജറ്റിൽ പ്രൊപ്പോസൽ നൽകിയത്.
ഇതുകൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി രൂപയും നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ വികസനത്തിന് പത്തുകോടി രൂപയും അധികമായി അനുവദിച്ചിട്ടുണ്ട്. പമ്പ ഗണപതി ക്ഷേത്രം മുതൽ ഹിൽ ടോപ്പ് വരെ സുരക്ഷാപാലം 2 കോടി, നിലയ്ക്കൽ വികസനം 2.50 കോടി പമ്പയിൽ നിന്നും സന്നിധാനം വരെ ഔഷധ ജലവിതരണം രണ്ടുകോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































