Wednesday, July 2, 2025 4:22 pm

പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണിയാം എന്ന് കരാര്‍ കമ്പനി കരുതരുത് ; അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണിയാം എന്ന് കരാര്‍ കമ്പനി കരുതരുത് എന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ യുടെ പരസ്യ ശകാരം. കോന്നിയിലെ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം സംബന്ധിച്ച പരാതി കേള്‍ക്കാന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എം.എല്‍.എ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി – വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കരാര്‍ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് കോന്നി – പുനലൂര്‍ റീച്ചിന്റെ നിര്‍മ്മാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളെ എം.എല്‍.എ ശകാരിച്ചത്. കോന്നി ടൗണിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും കോന്നി – പുനലൂര്‍ റീച്ചിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും വ്യാപക പരാതികളാണ് ഉയര്‍ന്നു വന്നത്.

റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എടുത്തു മാറ്റുന്ന പച്ച മണ്ണും, പാറയും കരാര്‍ കമ്പനി സ്വകാര്യ വ്യക്തികള്‍ക്ക് കടത്തി നല്‍കുന്നു എന്ന പരാതിയാണ് പ്രധാനമായും യോഗത്തില്‍ ഉയര്‍ന്നത്. ഇത് ഗൗരവമുള്ള പരാതിയാണെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് വാങ്ങി കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഇതു സംബന്ധിച്ച് അറിയാവുന്ന വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറണമെന്നും എം.എല്‍.എ പറഞ്ഞു. കോന്നി ടൗണ്‍ മുതല്‍ എലിയറയ്ക്കല്‍ വരെയുള്ള ഭാഗത്ത് റോഡിന് വീതി കുറവാണ് എന്ന പരാതി റവന്യൂ സംഘവും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധിക്കും. ഈ ഭാഗത്ത് പുറമ്പോക്ക് ഉള്‍പ്പടെ എടുത്ത് പരമാവധി വീതിയില്‍ റോഡ് വികസിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനു കൂടി സഹായകമായ നിലയില്‍ വേണം നിര്‍മ്മാണമെന്ന് എം.എല്‍.എ പറഞ്ഞു.

കോന്നി പഞ്ചായത്തിലെ ജലനിധി പദ്ധതികളായ ജലധാര, ജലസാഗര, ഇളയാംകുന്ന് എന്നിവയ്ക്ക് റോഡ് നിര്‍മ്മാണം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 10.81 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നും, ഉടന്‍ പരിഹാരമാകുമെന്നും കെ.എസ്.റ്റി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. റോഡ് നിര്‍മ്മാണം മൂലം പൈപ്പ് തകര്‍ന്ന് ജലവിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിലെ ആളുകള്‍ക്ക് ടാങ്കറില്‍ കരാര്‍ കമ്പനി ജലം എത്തിച്ചു നല്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. പൊടിശല്യം ഒഴിവാക്കാന്‍ 4 തവണ റോഡ് നനയ്ക്കണം. വീടുകളിലേക്കും, കടകളിലേക്കും കയറാന്‍ നിര്‍മ്മാണം മൂലം തടസ്സമുണ്ടാകുന്നു എന്ന പരാതികള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കിഴവള്ളൂര്‍ ശില്പശാലാ ഭാഗത്തെ ഉപ റോഡ് ഗതാഗതയോഗ്യമാക്കി നല്കണം. കോന്നിയിലെ വ്യാപാരികള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയും പരമാവധി ഇടപെടീല്‍ നടത്തണം. പോസ്റ്റ് മാറ്റുന്നതുമൂലമുണ്ടാകുന്ന വൈദ്യുതി തടസ്സം പ്രതിസന്ധിയാകുന്നു എന്ന വ്യാപാരികളുടെ പരാതി കെ.എസ്.ഇ.ബിയുടെ ശ്രദ്ധയില്‍ പെടുത്തും. കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഭാഗത്തെ നിര്‍മ്മാണ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കണം. കോന്നി മാരൂര്‍ പാലത്ത് വെള്ളപ്പൊക്കം മൂലം ഗതാഗത തടസ്സമുണ്ടാക്കുന്നത് പരിഹരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജിന്റെ വസ്തു ഏറ്റെടുത്ത ഭാഗത്തെ സംരക്ഷണഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മ്മിക്കണമെന്ന കോളേജ് അധികൃതരുടെ ആവശ്യം പരിഗണിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശം നല്കി.

പ്രധാന ടൗണ്‍ ഭാഗങ്ങളില്‍ രാത്രി കാല നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണം. ട്രാഫിക്ക് തടസ്സം ഒഴിവാക്കാന്‍ കൂടുതല്‍ ജീവനക്കാരെ ഉപയോഗിക്കുകയും പോലീസിന്റെ സഹായം തേടുകയും ചെയ്യണം. റോഡ്‌നിര്‍മ്മാണം സമയബന്ധിതമായി തീര്‍ക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. യോഗ തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ പത്ത് ദിവസങ്ങള്‍ കൂടുമ്പോള്‍ പരിശോധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും, സംഘടനകളുടെയും സഹായത്തോടെ പരമാവധി കുറ്റമറ്റ നിലയില്‍ നിര്‍മ്മാണം നടത്താനാണ് പരിശ്രമിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഫൈസല്‍, ആനി സാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി ഉദയകുമാര്‍, സിന്ധു സന്തോഷ്, ഡപ്യൂട്ടി കളക്ടര്‍ റ്റി.എസ് ജയശ്രീ, കെ.എസ്.റ്റി.പി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍, അഡീഷണല്‍ തഹസീല്‍ദാര്‍ മഞ്ജുഷ, മറ്റ് ജനപ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി – വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...