ജോർജ് കുര്യനെതിരെ വിമർശനവുമായി അഡ്വ. നോബിൾ മാത്യു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിജെപി നേതാവ് ജോർജ് കുര്യനെതിരെ വിമർശനവുമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ അഡ്വ. നോബിൾ മാത്യു. തന്നെ പുറത്താക്കാൻ കാരണം ജോർജ് കുര്യൻറെ കുടില തന്ത്രങ്ങൾ ആണെന്നും ജോർജ് ചെയ്ത പല കാര്യങ്ങളും തനിക്കറിയാം അത് പറയേണ്ടിവരുമെന്നും നോബിൾ മാത്യു പറഞ്ഞു. താഴെ തട്ടിൽ നിന്ന് തൻ്റെ പേരാണ് ഉണ്ടായിരുന്നത്. ജോർജ് കുര്യൻ്റെ പേര് ഉണ്ടായിരുന്നില്ലെന്നും നോബിൾ മാത്യു പറഞ്ഞു. ജോർജ് കുര്യൻ അദ്ദേഹത്തിൻ്റെ മണ്ഡലമായ കടുത്തുരുത്തിയിൽ മൽസരിക്കണമായിരുന്നു. തന്നെ പുറത്താക്കാൻ രാജീവ് ചന്ദ്രശേഖറിന് അധികാരമില്ലെന്നും നോബിൾ മാത്യു പറഞ്ഞു.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിരാണ് അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളിലാണ് നടപടി. ഇന്നലെ പട്ടിക വന്നതു മുതൽ നോബിൾ മാത്യു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവിടെയാണ് അപ്രതീക്ഷിതമായി ജോർജ് കുര്യനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ നോബിൾ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. ന്യൂനപക്ഷമോർച്ചയുടെ നേതാവ് കൂടിയാണ് നോബിൾ മാത്യു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...