പണി തീരുംമുമ്പേ ഉത്ഘാടനം : കോഴഞ്ചേരി പാലം നിര്‍മ്മാണത്തില്‍ സര്‍വത്ര അശാസ്ത്രീയതയെന്ന് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നിയമസഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് നിര്‍മ്മാണം തീരും മുമ്പേ  ഉത്ഘാടനം നടത്തിയ കോഴഞ്ചേരി പാലം നിര്‍മ്മാണം അശാസ്ത്രീയതകള്‍ നിറഞ്ഞതെന്ന് പരക്കെ ആക്ഷേപം. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാര്‍ച്ച് 15നാണ് മന്ത്രി വീണാ ജോര്‍ജ്ജ് പണി പൂര്‍ത്തിയാകാത്ത പാലം ഉത്ഘാടനം നടത്തിയത്. ആദ്യം പാലം ഉത്ഘാടനം എന്നായിരുന്നു ഫ്ലെക്സ് ബോര്‍ഡില്‍ കണ്ടത്. പിന്നീട് അപ്രോച്ച് റോഡ്‌ ഉത്ഘാടനം എന്ന ഫ്ലെക്സും പ്രത്യക്ഷപ്പെട്ടു. പാലത്തിന്റെ തുടക്കവും ഒടുക്കവും മാത്രമാണ് നിലവില്‍ കോണ്‍ക്രീറ്റ് നടന്നിട്ടുള്ളത്. ഇടയിലെ ഭാഗം ഇപ്പോഴും താങ്ങ് കൊടുത്ത് നിര്‍ത്തിയതല്ലാതെ സ്പാനുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. മാത്രമല്ല കോണ്‍ക്രീറ്റ് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞേ പാലത്തില്‍ കൂടി നടക്കാന്‍ അനുമതി നല്‍കു. എന്നാല്‍ ഇതിന് മുന്‍പ് തന്നെ ഉത്ഘാടനം നടന്നു. കൊട്ടിഘോഷിച്ച് ഉത്ഘാടനം നടത്തിയ ശേഷം അടുത്ത ദിവസം തന്നെ പാലം അടയ്ക്കുകയും ചെയ്തു.

പിന്നെ എന്തിനായിരുന്നു ഈ ഉത്ഘാടനം എന്നതാണ് കോഴഞ്ചേരിക്കാരുടെ പ്രധാന ചോദ്യം. മാരാമണ്‍ ഭാഗത്ത് നിന്നും പാലത്തിന്റെ സമീപന പാത ഇനിയും പൂര്‍ത്തിയാകാനുണ്ട്. റീ ട്രീറ്റ് സെന്റര്‍ റോഡില്‍ നിന്നും പാലം വരെയുള്ള ഭാഗമാണ് ഇനിയും പൂര്‍ത്തിയാകാന്‍ ഉള്ളത്. പാലം നിര്‍മ്മിച്ചപ്പോള്‍ സ്ഥലപരിമിതി ഒഴിവാക്കി നിര്‍മ്മിക്കാമായിരുന്നു എന്നാണ് സമീപത്തെ വ്യാപാരികളുടെ ഉള്‍പ്പെടെ അഭിപ്രായം. പാലം നിര്‍മ്മാണം കാരണം ബസ്‌ സ്റ്റാന്‍റിലേക്ക് കയറി ഇറങ്ങാനുള്ള റോഡ്‌ ഇടുങ്ങിപോയതാണ് മറ്റൊരു പ്രശ്നം. ബസുകള്‍ വളരെ പാടുപെട്ടാണ് ഈ വഴിയിലൂടെ കയറി ഇറങ്ങി പോകുന്നത്. വീതികുറവ് കാരണം രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം കയറി ഇറങ്ങിപോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് കോഴഞ്ചേരിയിലെ പഴയപാലം.

8 വര്‍ഷമായി കോഴഞ്ചേരിയിലെ സമാന്തര പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട്. ഇത്രയും കാലം പണികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലം തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഉത്ഘാടനം നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിലവില്‍ പാലമാണോ അപ്രോച്ച് റോഡ്‌ ആണോ ഉത്ഘാടനം ചെയ്യപ്പെട്ടതെന്ന് നാട്ടുകാര്‍ക്കും അറിയില്ല, സ്ഥലം എം.എല്‍.എ ക്കും അറിയില്ല എന്നതാണ് സ്ഥിതി. ഇത് തന്നെയാകാം പാലം ഉത്ഘാടനവുമായി ബന്ധപ്പെട്ട് രണ്ട് വത്യസ്ഥ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...