വാര്‍ഷിക പദ്ധതികള്‍ക്കുള്ള ചിലവ് ശതമാനം വര്‍ധിപ്പിക്കണം : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : വാര്‍ഷിക പദ്ധതികള്‍ക്കുള്ള ചിലവ് ശതമാനം വര്‍ധിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസത്തിന്റെ ആദ്യ പത്ത് ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് രൂപരേഖ തയാറാക്കി അംഗീകാരത്തിന് സമര്‍പ്പിക്കണം.

2021-22 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനായി ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്ന് വന്ന പ്രോജക്ടുകള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
ജില്ലയിലെ 45 പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും മൂന്നു മുന്‍സിപ്പാലിറ്റികളും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ജനോപകാരമായ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായ കോന്നി, റാന്നി മേഖലകളില്‍ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ നീര്‍ത്തടാധിഷ്ഠിത പദ്ധതിയില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് അയിമാലി നീര്‍ത്തട പദ്ധതിയും, പത്തനംതിട്ട, അടൂര്‍, പന്തളം എന്നീ നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബജറ്റ്, ആക്ഷന്‍ പ്ലാന്‍ എന്നിവയ്ക്കും അംഗീകാരം നല്‍കി.

ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങളും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...