കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംസ്‌ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരമാണ് കൂടൽ സ്റ്റേഡിയം നിർമ്മാണത്തിനു തുക അനുവദിച്ചത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന കായിക വകുപ്പും 50% തുക എം എൽ എ ഫണ്ടിൽ നിന്നും പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും ചിലവഴിക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള കൂടൽ സ്റ്റേഡിയം നവീകരിക്കണമെന്ന് ദീർഘനാളായി ഉള്ള ആവശ്യമായിരുന്നു. ഒരു കോടി രൂപയ്ക്ക് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടത്താൻ അനുയോജ്യമായ മഡ്‌ കോർട്ട് ആണ് നിർമ്മിക്കുക.

സ്റ്റേഡിയത്തിന്റെ വശങ്ങളിൽ സ്റ്റെപ്പ് ഗാലറിയും ഓപ്പൺ ജിംനേഷ്യവും ടോയ്ലറ്റ് സമുച്ചയവും ഉണ്ടായിരിക്കും. വശങ്ങളിൽ കമ്പി വേലിയും സ്‌ഥാപിക്കും. സ്റ്റേഡിയത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ആവശ്യമായ ഡ്രയിനെജ് സംവിധാനവും നിർമ്മിക്കും. സ്റ്റേഡിയത്തിൽ നിലവിലുള്ള സ്റ്റേജ് നവീകരിക്കും.
61 മീറ്റർ നീളവും 42 മീറ്റർ വീതിയുമുള്ള മഡ് ഫുട് ബാൾ കോർട്ട് ആണ് നിർമ്മിക്കുക. പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിനു കായിക വകുപ്പിന്റെയും സ്പോർട്സ് കേരള ഫൌണ്ടേഷന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ
യോഗം വിളിച്ചു ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...