സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടി സിപിഎം-ബിജെപി രഹസ്യ അച്ചുതണ്ടിന്റെ തെളിവാണെന്ന് അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടി സിപിഎം-ബിജെപി രഹസ്യ അച്ചുതണ്ടിന്റെ തെളിവാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച്‌ നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാന്റെ മന്ത്രിസഭാ പുന: പ്രവേശനം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഡൽഹി യാത്ര നടത്തി ബിജെപിയുടെ സഹായം തേടിയാണ് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി മന്ത്രി സ്ഥാനം രാജിവെച്ച മന്ത്രിയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ ഒത്തുതീർക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടിയ മുഖ്യമന്ത്രി സംഘപരിവാർ സംഘടനകളുമായി ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ്.

സജി ചെറിയാന് അനുകൂലമായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണ നൽകിയ നിയമോപദേശം പ്രധാന മന്ത്രിയുടെ സഹായത്തോടെ മുഖ്യമന്ത്രി നേടിയെടുത്തതാണെന്നും പഴകുളം മധു കുറ്റപ്പെടുത്തി. ഭരണഘടനാ ലംഘനം നടത്തിയ സജി ചെറിയാന് വീണ്ടും രാജി വെയ്‌ക്കേണ്ടിവരുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ.ജയവർമ്മ, ഷാം കുരുവിള, കെ. ജാസിം കുട്ടി, കാട്ടൂർ അബ്ദുൾ സലാം,സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, അബ്ദുൾ കലാം ആസാദ്, റോഷൻ നായർ, എം.വി ഫിലിപ്പ്, ലിജു ജോർജ്ജ്, എസ്.വി പ്രസന്നകുമാർ, എലിസബത്ത് അബു, റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...