റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകൾ വീണ്ടും ടെൻഡർ ചെയ്തതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകൾ വീണ്ടും ടെൻഡർ ചെയ്തതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന അത്തിക്കയം – കടുമീൻചിറ റോഡ്, പൂവൻമല പനംപ്ലാക്കൽ റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തികൾ ആണ് ടെൻഡർ ചെയ്തത്. പൂവൻമല പനംപ്ലാക്കൽ റോഡ് പുനരുദ്ധരിക്കുന്നതിനായി 80. 03 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 3 തവണ ടെൻഡർ ചെയ്തെയെങ്കിലും ആരും കരാർ എടുത്തിരുന്നില്ല.

നാലാമത് ടെൻഡർ ചെയ്തപ്പോൾ കരാറുകാരൻ എഗ്രിമെൻറ് വച്ചെങ്കിലും നിർമ്മാണം ആരംഭിക്കാനായില്ല. തുടർന്ന് കരാർ കാലാവധി കഴിഞ്ഞ് ഇയാളെ ഒഴിവാക്കിയ ശേഷമാണ് പുതിയ ടെൻഡർ നടത്തുന്നത്. അത്തിക്കയം കടുമീൻചിറ റോഡിന് 3 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പാലവും 80 മീറ്റർ അപ്രോച്ച് റോഡും ഒഴികെയുള്ള എല്ലാ പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്. 82.35 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. ആദ്യത്തെ കരാറുകാരൻ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് വീണ്ടും ടെൻഡർ ചെയ്തെങ്കിലും 20% അധികരിച്ച തുകയാണ് കരാറുകാരൻ ക്വോട്ട് ചെയ്തത്. തുടർന്നാണ് ഇപ്പോൾ പ്രവർത്തി വീണ്ടും ടെൻഡർ ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...