പത്തനംതിട്ട : കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കാട്ടുപന്നി ആക്രമണം റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ മേഖലയും നേരിടുന്നുണ്ട്. കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. നാട്ടില്‍ പെറ്റുപെരുകിയ കാട്ടുപന്നികള്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യമാണ്. ഈ അവസ്ഥയില്‍ ഇവയെ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാട്ടുപന്നി ആക്രമണത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് റാന്നിയില്‍ കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജോസ് കെ. മാണി എംപി പ്രക്ഷോഭ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 1972ലെ വന്യജീവി നിയമം ഭേദഗതിയാണ് ശാശ്വതമായ പരിഹാരം. എന്നാല്‍ ഇപ്പോള്‍ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും. ഈ വിഷയം ഉന്നയിച്ച് എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ നിരവധി തവണ താന്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. അത് ഫലം കണ്ടു എന്ന ചാരിതാര്‍ഥ്യമുണ്ടെന്നും എംഎല്‍എ പറഞ്ഞു.