കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ച മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്യുന്നു : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കാട്ടുപന്നി  ആക്രമണം റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ മേഖലയും നേരിടുന്നുണ്ട്. കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. നാട്ടില്‍ പെറ്റുപെരുകിയ കാട്ടുപന്നികള്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യമാണ്. ഈ അവസ്ഥയില്‍ ഇവയെ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കാട്ടുപന്നി ആക്രമണത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് റാന്നിയില്‍ കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജോസ് കെ. മാണി എംപി പ്രക്ഷോഭ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 1972ലെ വന്യജീവി നിയമം ഭേദഗതിയാണ് ശാശ്വതമായ പരിഹാരം. എന്നാല്‍ ഇപ്പോള്‍ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.  ഈ വിഷയം ഉന്നയിച്ച് എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ നിരവധി തവണ താന്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. അത് ഫലം കണ്ടു എന്ന ചാരിതാര്‍ഥ്യമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...