നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ കുറിപ്പില്‍ പ്രതികരണവുമായി അഡ്വ. ടി ബി മിനി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള അതിജീവിതയുടെ കുറിപ്പില്‍ പ്രതികരണവുമായി അഡ്വ. ടി ബി മിനി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്ന് അതിജീവിത വ്യക്തമാക്കിയത് മിനി ശരിവെച്ചു. ഇന്ത്യന്‍ ജുഡീഷ്യറി മനുഷ്യര്‍ക്കാണോ, ജനങ്ങള്‍ക്കാണോ, ഒന്നുമല്ലെന്ന് തെളിയിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ മറുപടി പറയണമെന്നും ടി ബി മിനി പറഞ്ഞു.

ഞാന്‍ ഇന്നലെ മുതല്‍ അതിജീവിതയുടെ അഡ്വക്കേറ്റ് അല്ല. പക്ഷേ ചേച്ചിയാണ്. എന്നെ ചേച്ചിയെന്നല്ലാതെ ആ കുട്ടി വിളിച്ചിട്ടില്ല. എന്റെ ചേച്ചി ആണെന്നാണ് പറഞ്ഞത്. ഒരു സൈഡില്‍ വരുമ്പോള്‍ മാത്രം ഡ്യുവല്‍ ക്യാരക്റ്ററാണ് ജഡ്ജ് കാണിച്ചുകൊണ്ടിരുന്നത്. എന്തുമാത്രം പരാതികള്‍ ഞാന്‍ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ കൊടുത്തു. സുപ്രീംകോടതി മുതല്‍ ഹൈക്കോടതി വരെ പരാതികള്‍ കൊടുത്തു. ഒരു കാര്യത്തില്‍ പോലും നടപടിയുണ്ടായില്ല. കേരളത്തിലെ നീതിന്യായ വ്യവസ്ഥയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും തലകുമ്പിട്ട് നില്‍ക്കേണ്ട അവസ്ഥയാണ്. അത്രമാത്രം അനീതിയാണ് ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് – അഡ്വ . ടി ബി മിനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....