പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പുനർജനി പദ്ധതിയുടെ പേരിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് അന്വേഷണം അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഇടത് സർക്കാരിന്റെ ജാള്യത മറയ്ക്കാനാണെന്ന് യുഡിഎഫ് പത്തനംതിട്ട ജില്ല ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ അഴിമതി ആരോപണങ്ങളും ശരിയാണെന്ന് ബോധ്യപ്പെടുകയും അതിൽ നിന്നും സർക്കാർ പിൻതിരിയേണ്ടി വന്ന വസ്തുത നിലനിൽക്കെ രണ്ടാം പിണറായി സർക്കാരിന്റെ എ.ഐ ക്യാമറ, കെ ഫോൺ എന്നീ പദ്ധതികളിലെ അഴിമതി സംശയാതീതമായി തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചു വിടാനുള്ള കേവല ശ്രമം മാത്രമാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണ പ്രഖ്യാപനം. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ വായടപ്പിക്കാം എന്ന പിണറായി വിജയന്റെ ആഗ്രഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾക്ക് അമിത നികുതി ഭാരം അടിച്ചേൽപ്പിച്ച സർക്കാരിന്റെ ധൂർത്തിന്റെ അവസാന ഉദാഹരണമാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സംഘവും നടത്തിയ അമേരിക്കൻ യാത്രയും ലോക കേരള സഭാ മാമാങ്കവും. മുൻകാലങ്ങളിൽ നോർക്കയ്ക്ക് നേതൃത്വം നൽകിയവർ മാതൃകാപരമായ പ്രവർത്തനം നടത്തിയ സ്ഥാനത്താണ് മുൻസ്പീക്കർ കൂടിയായ ശ്രീരാമകൃഷ്ണൻ നോർക്കാ വൈസ് ചെയർമാനായി ഇരുന്നു കൊണ്ട് ഈ അഴിമതിക്കും ധൂർത്തിനും നേതൃത്വം കൊടുക്കുന്നത് വിചിത്രമാണ്. സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ആയിരക്കണക്കിന് കോടി രൂപാ ഓരോ മാസവും കടമെടുക്കുകയും ചെയ്യുന്ന പിണറായിസർക്കാർ നടത്തുന്ന ധൂർത്ത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033