പത്തനംതിട്ട : ‘നാടിന്റെ ശുചിത്വത്തിന് നമ്മള്‍ ഒന്ന്’ കാമ്പയിന്‍ പ്രചരണ പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നെല്ലിശേരിപാറ നവജോതി കുടുംബശ്രീയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് നിര്‍വഹിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കുന്നതിനും ഹരിത കര്‍മ സേനയ്ക്ക് കൃത്യമായി കൈമാറുന്നതിനും യൂസര്‍ ഫീ നല്കുന്നതിനുമുള്ള സന്ദേശം പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഗ്രാമ പഞ്ചായത്തിലെ 220 അയല്‍ കൂട്ടങ്ങള്‍ പ്രഖ്യാപനം നടത്തിയതായും 3900 കുടുംബങ്ങള്‍ പ്രചരണ പരിപാടികളില്‍ പങ്കാളികളായതായും പ്രസിഡന്റ് പറഞ്ഞു.
കുടുംബശ്രീ അംഗമല്ലാത്ത കുടുംബങ്ങളില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള ശുചിത്വ പ്രചാരണ ബോധവല്‍ക്കരണ പരിപാടികള്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, ഹരിത കര്‍മസേന, ഗ്രീന്‍ അംബാസഡര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടക്കുന്നത്. നവജ്യോതി കുടുംബശ്രീ പ്രസിഡന്റ് സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. സിഡിഎസ് അംഗം പ്രിയ സുരേന്ദ്രന്‍, ഗ്രീന്‍ അംബാസഡര്‍ അലന്‍ രാജന്‍, സെക്രട്ടറി ഗിരിജ, ഹരിത കര്‍മസേന അംഗങ്ങളായ മേരിക്കുട്ടി, ടി.കെ.സുമ, ബാലസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































