വിശ്വാസസംരക്ഷണത്തിന് പ്രതിബദ്ധതയുള്ള ഏക രാഷ്ട്രീയപ്രസ്ഥാനം കോൺഗ്രസ് മാത്രമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിശ്വാസസംരക്ഷണത്തിന് പ്രതിബദ്ധതയുള്ള ഏക രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണെന്ന് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് പറഞ്ഞു. കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റി നടത്തിയ കുറ്റ വിചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം കയ്യാളുന്ന സിപിഎമ്മിനോ, കേന്ദ്രം ഭരിക്കുമ്പോൾ അമ്മമാരെയടക്കം ഇറക്കി നാപജപ യാത്ര നടത്തുന്ന സംഘപരിവാർ സംഘടനകൾക്കോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും ശബരിമല സ്ത്രീ പ്രവേശനസമയത്ത് പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവന്ന ആചാര സംരക്ഷണ ബില്ലിൽ ഒളിച്ചു കളിച്ചവരാണ് ബിജെപിയെന്നും വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സജികോട്ടക്കാട്, ബീന സോമൻ, സുഭാഷ് നടുവിലേതിൽ, ആൻസി വർഗീസ്, പദ്മാ ബാലൻ, മണ്ഡലം ബ്ലോക്ക്‌ ഭാരവാഹികൾ, ഏ ബി രാജേഷ്, സാംകുട്ടി പുളിക്കത്തറയിൽ, വർഗീസ് കുത്തുകല്ലുംപാട്ട്, ജോർജ് വർഗീസ്, ബാബു നാലാം വേലിൽ, തോമസ് തോളൂർ, എം കെ സത്യൻ, ഹരികുമാർ താഴേതിൽ, കേണൽ ഉണ്ണികൃഷ്ണൻ നായർ, പരമേശ്വരൻ നായർ, എബ്രഹാം എം ജോർജ്, കോശി കുഞ്ഞു അയ്യനേത്ത്, ജയ്‌സി കോശി, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ബിജു വർഗീസ്, ജോസ് ചെറുവാഴത്തടത്തിൽ, സോമനാഥൻ നായർ, മധുസൂദനൻ കർത്താ, പ്രസാദ് തെരുവിൽ, പൊന്നച്ചൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...