Friday, June 28, 2024 2:36 am

കേ​ന്ദ്ര – സം​സ്ഥാ​ന സ​ര്‍ക്കാ​രുക​ള്‍ പ​ര​സ്യ ഇ​ന​ത്തി​ല്‍ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വ​ന്‍തു​ക കു​ടി​ശ്ശി​ക വ​രു​ത്തി : ഐ.​എ​ന്‍.​എ​സ്​

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​രുക​ള്‍ പ​ര​സ്യ ഇ​ന​ത്തി​ല്‍ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വ​ന്‍ തു​ക കുടിശ്ശി​ക വരുത്തി​യെ​ന്ന് ഇ​ന്ത്യ​ന്‍ ന്യൂ​സ് പേ​പ്പ​ര്‍ സൊ​സൈ​റ്റി സു​പ്രീം​കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു. സ​മീ​പ ഭാ​വി​യി​ല്‍ ഈ ​കു​ടി​ശ്ശി​ക തി​രി​ച്ചു​കി​ട്ടു​ന്ന​തി​​ന്റെ  സൂ​ച​ന​യി​ല്ലെ​ന്നും ഐ.​എ​ന്‍.​എ​സ് സ​മ​ര്‍പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു. പ​ത്ര സ്ഥാപനങ്ങ​ള്‍ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച്‌ ഐ.​എ​ന്‍.​എ​സ്​ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച്‌ ന്യൂ​സ് ബ്രോ​ഡ്​​കാ​സ്​​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ണി​ന് ശേ​ഷം മാ​ധ്യ​മ മാ​നേ​ജ്മെന്റു​ക​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യി മാ​ധ്യ​മ​ പ്ര​വ​ര്‍ത്ത​ക​രെ നീ​ക്കം ചെയ്യു​ക​യും അ​വ​രു​ടെ ശ​മ്പളം വെ​ട്ടി​ക്കു​റ​ക്കു​ക​യും ശ​മ്പള​മി​ല്ലാ​ത്ത അ​വ​ധി​യി​ല്‍ പ​റ​ഞ്ഞ​യ​ക്കു​ക​യും ചെയ്യുന്നതിനെതിരെ നാ​ഷ​ന​ല്‍ അ​ല​യ​ന്‍സ് ഓ​ഫ് ജേ​ണ​ലി​സ്​​റ്റ്​​​സും ഡ​ല്‍ഹി യൂ​ണി​യ​ന്‍ ഓ​ഫ് ജേ​ണ​ലി​സ്​​റ്റ്​​​സും ബ്രിഹന്‍ മും​ബൈ യൂ​ണി​യ​ന്‍ ഓ​ഫ് ജേ​ണ​ലി​സ്​​റ്റ്​​​സും സ​മ​ര്‍പ്പി​ച്ച ഹ​ര്‍​ജി​ക്ക് ന​ല്‍കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​ങ്ങ​ളി​ലാ​ണ് ഐ.​എ​ന്‍.​എ​സും എ​ന്‍.​ബി.​എ​യും മാ​ധ്യ​മ രം​ഗ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സു​പ്രീം​കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്. ഇതി​ന​കം ത​ന്നെ ആ​ഴ​മേ​റി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ മാ​ധ്യ​മ​ മേ​ഖ​ല​യെ കോ​വി​ഡ്-19​​ന്റെ  വ്യാ​പ​ന​വും ലോക്ഡൗ​ണും അ​ങ്ങേ​യ​റ്റം മോ​ശ​മാ​യി ബാ​ധി​ച്ചു​വെ​ന്ന് ഐ.​എ​ന്‍.​എ​സ് വ്യ​ക്ത​മാ​ക്കി.

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്വ​ര്‍ടൈ​സി​ങ്​ ആ​ന്‍ഡ് വി​ഷ്വ​ല്‍ പ​ബ്ലി​സി​റ്റി (ഡി.​എ.​വി.​പി) 1500 കോ​ടി​ക്കും 1800 കോടിക്കുമിടയി​ല്‍ വി​വി​ധ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കു​ടി​ശ്ശി​ക​യാ​യി ന​ല്‍​കാ​നു​ണ്ട്. ഇ​തി​ല്‍ 800-900 കോ​ടി​യും പത്ര സ്ഥാപ​ന​ങ്ങ​ള്‍ക്കാ​ണ്. നി​ല​വി​ല്‍ സ​ര്‍ക്കാ​ര്‍ പ​ര​സ്യ​ങ്ങ​ളി​ല്‍ 80-85 ശ​ത​മാ​ന​വും മ​റ്റു പ​ര​സ്യ​ങ്ങ​ളി​ല്‍ 90 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി​രി​ക്കു​ന്നു. പരസ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ നി​ര​വ​ധി പ​ത്ര​ങ്ങ​ള്‍ അ​വ​യു​ടെ പേ​ജു​ക​ള്‍ കു​ത്ത​നെ കു​റ​ച്ചു. പ​ല പ​ത്ര​ങ്ങ​ളും മി​ക്ക എഡിഷനുകളും പൂ​ട്ടി​യെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറവൂരിൽ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ ; 3 പേർ അറസ്റ്റിൽ

0
കൊച്ചി : വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കാറിൽ ഒളിപ്പിച്ച...

സർക്കാർ ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോ​ഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല : കെകെ രമ

0
തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികളെ വെറുതെ വിടാനുള്ള സർക്കാർ തീരുമാനത്തിൽ ഉദ്യോ​ഗസ്ഥരെ...

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ മാല പൊട്ടിച്ചു കടന്നു കളഞ്ഞ നാടോടി സ്ത്രീ പിടിയിൽ

0
തിരുവല്ലം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ചു...

ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി ; ഉദ്യോഗസ്ഥരെ സസ്പെന്റ്...

0
തിരുവനന്തപുരം : ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന...