സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിക്കാന്‍ എല്‍ ഇ ഡി പരസ്യ ബോര്‍ഡുകള്‍ ; കോടികള്‍ തുലക്കുന്നു, ജനത്തിനു നികുതിഭാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് പറഞ്ഞ്  കൂടുതല്‍ നികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍  എല്‍ ഇ ഡി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍  കോടികള്‍ മുടക്കുന്നു . സര്‍ക്കാരിന്റെ  ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടി അനുവദിച്ചു. അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അ‍ഞ്ചുകോടി ചെലവിടുന്നത് .

ഖജനാവില്‍ പണമില്ലാത്തതിന്റെ  ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച സര്‍ക്കാരിനു തദ്ദേശ തെരഞ്ഞെടുപ്പിനു സ്വന്തം നേട്ടങ്ങള്‍ പരസ്യം ചെയ്യാനായി കോടികള്‍ പൊടിക്കാന്‍ മടിയില്ല. ആദ്യപടിയായി തിരുവനന്തപുരം , തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് അഞ്ചുകോടി ഇരുപത്തിമൂന്നു ലക്ഷത്തി എഴുപത്തിനാലായിരത്തി ഇരുനൂറ്റി എണ്‍പത്തി ഒന്നു രൂപ ചെലവിട്ട് പരസ്യം സ്ഥാപിക്കുന്നത്.

10 ലക്ഷത്തിനു മുകളില്‍ നില വരുന്ന എല്‍.ഇ.ഡി സ്ക്രീന്‍ അടങ്ങുന്ന 55 ഹോര്‍ഡിങ്സുകള്‍ സ്ഥാപിക്കുന്നതിനാണ് ഇത്രയും തുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.  ഇതിനായി പി.ആര്‍.ഡിയ്ക്ക് നിര്‍ദേശം നല്‍കി ഇതനുസരിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ  ഉടമസ്ഥാവകാശമുള്ള സ്ഥാപന മേധാവികള്‍ക്ക് കത്തു നല്‍കി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...