തിരുവനന്തപുരം : ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. പരസ്യങ്ങള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്‌കീം കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിക്കും. കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുതിയ സ്‌കീമില്‍ തീരുമാനമെടുക്കും വരെ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് ഈ പരസ്യവരുമാനം വലിയ ആശ്വാസമാണെന്നാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ 30 വര്‍ഷത്തോളമായി ബസുകളില്‍ പരസ്യങ്ങള്‍ പതിച്ച് വരികയാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരാണെന്ന് കെഎസ്ആര്‍ടിസിയും കോടതിയെ അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ദീപക് പ്രകാശ് എന്നിവരാണ് കെഎസ്ആര്‍ടിസിക്കായി കോടതിയില്‍ ഹാജരാകുന്നത്.
നേരത്തെ വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ക്കെതിരെ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. പരസ്യങ്ങള്‍ പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇക്കാര്യങ്ങള്‍ പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്നതില്‍ വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് ആര്‍ക്കും ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു.സ്വകാര്യ ബസുകളില്‍ അടക്കം ഡ്രൈവര്‍ ക്യാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്ളാഷ് ലൈറ്റുകളോ പാടില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും കോടതി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.