ബംഗളൂരൂ : പൊതു ടാപ്പില്‍ നിന്നു എടുക്കുന്ന വെള്ളം പാഴാക്കരുതെന്ന് നിര്‍ദ്ദേശിച്ചതിന് ബംഗളൂരൂവില്‍ 30 കാരിയെ അയല്‍ക്കാര്‍ തല്ലിച്ചതച്ചു. ” തന്നെ അയല്‍വാസികളായ പത്തോളം പേര്‍ ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിക്കുകയും ഇടിക്കുകയും ചെയ്തുവെന്ന് ” ഭാനുപ്രിയ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവം നടന്നു മൂന്ന് ദിവസത്തിന് ശേഷമാണ് ഭാനുപ്രിയ പോലീസില്‍ പരാതിപ്പെട്ടത്. താൻ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. കോളനിയിലേക്കുള്ള പബ്ലിക് ടാപ്പില്‍ നിന്നുമുള്ള വെള്ളം അയല്‍ക്കാര്‍ പാഴാക്കുന്നതായി ഭാനുപ്രിയയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അനു, പ്രിയദര്‍ശിനി, ശാലിനി തുടങ്ങിയവരെ വെള്ളം പാഴാക്കരുത് എന്ന തരത്തില്‍ ഭാനുപ്രിയ ഉപദേശിച്ചു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഇരു കൂട്ടര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുക്കുകയും പ്രശ്നം രൂക്ഷമാകുകയുമായിരുന്നു.
ഭാനുപ്രിയ പറയുന്നതനുസരിച്ച് രാത്രി 9.30 യോടെ അവര്‍ വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടിലേക്ക് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പത്തോളം പേര്‍ എത്തുകയും വീടിന് പുറത്തേക്ക് അവരെ വലിച്ചിഴച്ചു കൊണ്ടു പോകുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. മുഖത്തും മറ്റും ക്രൂരമായി പരിക്കേല്‍പ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് ക്രിക്കറ്റ് ബാറ്റുകൊണ്ട് പല തവണ അടിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും കുറ്റവാളികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.