യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍. തൃ​ശൂ​ര്‍ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ തി​രൂ​ര്‍ സ്വ​ദേ​ശി സ​ജീ​ഷാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയും ആയിരുന്നു.

ഇരുവരും തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ കലിപൂണ്ട സജീഷ് ചുറ്റിക കൊണ്ടു മണികണ്ഠനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ടു 4.30 നു സജീഷിന്റെ വീട്ടിലാണു സംഭവം. വീടിന്റെ പിന്നിലിരുന്നു മദ്യപിച്ച ശേഷം ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. അത് കയ്യാങ്കളിയിലേക്ക് കടക്കുകയും ചെയ്തു. അലക്കുകല്ലിനടുത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക മൃതദേഹത്തിന് സമീപത്തുനിന്നു കണ്ടെടുത്തു.

ബഹളം കേട്ട അയല്‍വാസികളിലൊരാള്‍ മണികണ്ഠന്റെ വീട്ടില്‍ അറിയിച്ചതനുസരിച്ചു ബന്ധുക്കളെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്. സംഭവത്തിനുശേഷം തിരൂരിലെ മദ്യശാലയിലേക്കു പോയ സജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂലിത്തൊഴിലാളിയായ മണികണ്ഠന്‍ സജീഷിന്റെ വീട്ടില്‍ പലപ്പോഴായി ജോലിക്കെത്തിയിട്ടുണ്ട്. സജീഷ് ഒറ്റയ്ക്കാണു താമസം. മണികണ്ഠന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍ : സരസ, ബാലകൃഷ്ണന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...