പുതുവർഷ ദിനത്തിൽ പി.എഫ് പെൻഷൻകാരുടെ ഏജീസ് ഓഫീസ് ഉപരോധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇ പി എഫ് പെൻഷൻകാരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പെൻഷൻകാർ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ഏജീസ് ഓഫീസ് ഉപരോധിക്കും. രാജ്യവ്യാപകമായി ഉപരോധസമരത്തിനുള്ള പെൻഷൻ സംഘടനകളുടെ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ പി എഫ് പെൻഷനേഴ്സ് അസോസിയേഷന്റെ സമരം. രാജ്യത്തെ 76 ലക്ഷം പെൻഷൻകാരിൽ 32 ലക്ഷം പേർക്കും ശരാശരി 802 രൂപയാണ് പ്രതിമാസ പെൻഷൻ ലഭിക്കുന്നത്. ക്ഷാമബത്ത ഏർപ്പെടുത്താത്തതും , സമയാസമയം പെൻഷൻ പരിഷ്കരിക്കാത്തതും , മുഴുവൻ സർവീസ് കാലാവധിയും പെൻഷന് പരിഗണിക്കാത്തതുമാണ് ഇയൊരു ദയനീയ അവസ്ഥയ്ക്ക് കാരണം. പാർലമെന്റിലെ കോഷിയാരി സബ് കമ്മിറ്റി മിനിമം പെൻഷൻ 3000വും ക്ഷാമബത്തയും ശുപാർശ ചെയ്തു 10 വർഷമായിട്ടും, ഉടൻ പരിഗണിക്കും എന്ന് പറഞ്ഞു പെൻഷൻകാരെ കേന്ദ്രസർക്കാർ നിരന്തരം കബളിപ്പിക്കുകയാണ്.

ഹയർ ഓപ്ഷന്‍ പെൻഷൻ വേണ്ടി അസോസിയേഷൻ സുപ്രീംകോടതിയിൽ കേസ് നടത്തി വിധി വന്നെങ്കിലും അത് യഥാസമയം നടപ്പാക്കുന്നതിലും മെല്ലേ പോക്കും കള്ളക്കളിയും തുടരുകയാണ്. പെൻഷൻകാർക്ക് സൗജന്യ ചികിത്സാ പദ്ധതി ഏർപ്പെടുത്തുക ,സീനിയർ സിറ്റിസന് ഉണ്ടായിരുന്ന ട്രെയിൻ യാത്ര സൗജന്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്. ജനുവരി ഒന്നാം തീയതി രാവിലെ 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്സ് പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉപരോധം ഉദ്ഘാടനം ചെയ്യും. വിആർ പ്രതാപൻ (INTUC), മീനാങ്കൽ കുമാർ (AITUC) D. മോഹനൻ (PFPA ) എന്നിവർ അഭിവാദ്യം ചെയ്യുമെന്ന്
പി.എഫ്. പി.എ ജില്ലാ പ്രസിഡന്റ് എം..ചന്ദ്രബോസും ജില്ലാ സെക്രട്ടറി പിജ രാജേന്ദ്രനും അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...